ബേബിക്കുട്ടൻ തൂലിക ബഹ്‌റൈനിൽ

Babykkuttan

ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ മാഗ്നം ഇമ്പ്രിന്റ് & ഇന്ത്യൻ ഡിലൈറ്റ് ഹോട്ടൽ എന്നിവർ സംയുക്തമായി  പ്രശസ്ത കഥ കൃത്ത് തകഴിയുടെ വിശ്വ വിഖ്യാത നോവാലയ ചെമ്മീൻ, അതിന്റെ നാടക ആവിഷ്കാരം 2023 ഫെബ്രുവരി 24  വെള്ളിയാഴ്ച്ച വൈകീട്ട് 7.30 ന് സമാജം ഡയമണ്ട്
ജൂബിലി ഹാളിൽ അരങ്ങേരുന്നതാണ്.നാടകത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നതിനായിട്ടാണ് ശ്രീ. ബേബിക്കുട്ടൻ തൂലിക ബഹറിനിൽ എത്തിച്ചേർന്നിരിക്കുന്നത്.

1995 ൽ കേരളത്തിൽ തൂലികയുടെ ബാനറിൽ 2000 ത്തിൽ പരം വേദികളിൽ അവതരിപ്പിക്കപ്പെട്ട നാടകം ”  ചെമ്മീൻ ” നാടകാവിഷ്കാരവും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. പ്രശസ്തനായ ശ്രീ. ബേബിക്കുട്ടൻ തൂലികയാണ്. തകഴിയുടെ കയ്യിൽ നിന്നും നോവൽ നേരിട്ട് കൈപറ്റി നാടകമാക്കി അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ആണ് ആദ്യ അവതരണം  നടന്നത്. ശ്രീ. ബേബി കുട്ടൻ തൂലികയുടെ സംവിധാനത്തിൽ ആണ് ബഹ്‌റിനിൽ ഈ നാടകം അവതരിപ്പിക്കുന്നത് അദ്ദേഹത്തോടൊപ്പം സഹ സംവിധായകനായി  ശ്രീ. മനോഹരൻ പാവറട്ടി.ക്രീയേറ്റീവ് ഡയറക്ടർ വിനോദ് വി ദേവൻ, എന്നിവർ പ്രവർത്തിക്കുന്നതാണ്. ബഹ്‌റൈനിൽ നാടക രംഗത്തെ പ്രശ്‌സ്തരും അതോടൊപ്പം പുതു മുഖങ്ങളും അടങ്ങുന്ന വലിയൊരു താര നിരയാണ് ഈ നാടകത്തിലൂടെ രംഗത്തെത്തുന്നത്.

മനോഹരൻ പാവറട്ടി, അനീഷ് നിർമ്മലൻ, സതീഷ് പൂലാപ്പറ്റ, അനീഷ് ഗൗരി, ശ്രീജിത്ത്‌ ശ്രീകുമാർ, ജയ ഉണ്ണികൃഷ്ണൻ, വിജിന സന്തോഷ്‌, ജയ രവികുമാർ, അശ്വനി സെൽവരാജ്,ശരണ്യ അരുൺ , ലളിത ധർമ്മരാജൻ, അഭിലാഷ് വെള്ളുക്ക, ഷിബു ജോൺ, രാജേഷ് ഇല്ലത്ത്,  അരുൺ കുമാർ പിള്ള,സന്തോഷ്‌, ജയേഷ്, മുഹമ്മദ് സ്വാദിക്,മാസ്റ്റർ ഗണേഷ് ശങ്കർ എന്നിവരാണ് കഥ പാത്രങ്ങളായി രംഗത്തെത്തുന്നത്.

പ്രശസ്തരായ സാങ്കേതിക വിദഗ്ദരാണ് ഈ നാടകത്തോടൊപ്പം സഹകരിക്കുന്നത്. നാടകത്തിന്റെ  സെനിക്ക് ഡിസൈൻ  ഡോക്ടർ സാംകുട്ടി പട്ടങ്കരി, ലൈറ്റ് ഡിസൈൻ  വിഷ്ണു നാടക ഗ്രാമം,രംഗ സജ്ജീകരണം  ബിജു എം സതീഷ്, ശിവ ഗുരുവായൂർ സംഗീത നിയന്ത്രണം നിഷ ദിലീഷ്, ശബ്ദ നിയന്ത്രണം പ്രദീപ് ചൊന്നാമ്പി, ചമയം സജീവൻ കണ്ണപുരം, കോസ്ട്യൂമ് ശ്രീവിദ്യ വിനോദ്, മായ ഉദയൻ, ഉമ ഉദയൻ,നൃത്തം സാരഗി ശശി, ഗ്രാഫിക് ഡിസൈൻ ഹരീഷ് മേനോൻ, റീഹാർസൽ കോർഡിനേറ്റർ നാഥൻ ആർ, സതീഷ് പുലാപ്പറ്റ, ബബിത ജഗദീഷ് സാങ്കേതിക സഹായം അജിത് നായർ – കോൺവെക്സ് മീഡിയ, ഡ്രാമ കോർഡിനേഷൻ കൃഷ്ണകുമാർ പയ്യന്നൂർ, ശ്രീഹരി ജി പിള്ള , ബോണി, വിനോദ് അളിയത്ത്, എന്നിവരാണ്. 1995 ൽ ആദ്യ അവതാരത്തിൽ ചിട്ടപ്പെടുത്തിയ പശ്ചാത്തല സംഗീതവും, ഗാനങ്ങളും ആണ് ഇവിടെയും ഉപയോഗിക്കുന്നത്. ഗാനങ്ങൾ ഏഴാചേരി രാമചന്ദ്രൻ, സംഗീതം കുമരകം രാജപ്പൻ, ആലാപനം പട്ടണക്കാട് പുരുഷോത്തമൻ, ബിമൽ മുരളി, പ്രമിള എന്നിവരാണ്.

ജനമനസ്സുകളിൽ ഇടം നേടിയിട്ടുള്ള ” ചെമ്മീൻ ” കേരളത്തിനു പുറത്ത് ആദ്യമായാണ് ബഹ്‌റിൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ അരങ്ങേറുന്നത്. ഈ നാടകം കാണുവാനും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ നാടക പ്രേമികളെയും സമാജത്തിലേക്ക് ക്ഷണിക്കുന്നതായി.. സമാജം പ്രസിഡന്റ്‌ ശ്രീ. പി വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി ശ്രീ. വർഗീസ് കാരക്കൽ, കല വിഭാഗം സെക്രട്ടറി ശ്രീ. ശ്രീജിത്ത്‌ ഫെറോക്, സ്കൂൾ ഓഫ് ഡ്രാമ കൺവീനർ ശ്രീ. കൃഷ്ണകുമാർ പയ്യന്നൂർ എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!