മനാമ: കഴിഞ്ഞ 9 വർഷമായി ബഹ്‌റൈനിൽ പ്രവൃത്തിക്കുന്ന ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ അതിന്റ ലേഡീസ് വിങ് രൂപികരിച്ചു. കൂട്ടായ്മ പ്രസിഡന്റ് ശ്രി. ഹരീഷ് നായരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ , രക്ഷാധികാരി
ശ്രീ , ബോസ് , വൈസ് പ്രെസി. ശ്രീ ജോർജ് സാമുവേൽ, ജനറൽ സെക്രട്ടറി ശ്രീ അൻവർ ശൂരനാട് , ട്രെഷറർ ശ്രീ.ഹരികൃഷ്ണൻ, ജോയിന്റ് സെക്രെട്ടറി ശ്രീ. പ്രദീപ് കുമാർ, ജോയിന്റ് ട്രെഷറർ ഗിരീഷ് ചന്ദ്രൻ, മീഡിയ കോഓർഡിനേറ്റർ സതീഷ് ചന്ദ്രൻ, എക്സിക്യൂട്ടീവ് മെംബേർസ് പ്രകാശ് അരവിന്ദ്, ബാബുലാൽ എന്നിവർ പങ്കെടുത്തു.
ന്ത്യൻ ഡിലൈറ്റ് റസ്റ്ററന്റിൽ വച്ച് നടന്ന ചടങ്ങിൽ കൂട്ടായ്മായിലെ ഫാമിലി അംഗങ്ങളും സന്നിഹിതരായിരുന്നു. ലേഡീസ് വിങ് ജനറൽ കൺവീനർ ആയി ശ്രീ . സുമി ഷമീർനെ തിരഞ്ഞെടുത്തു. ജയപ്രഭ ഹരികൃഷ്ണൻ , അമ്പിളി, സഫ്ന അൻവർ ,മൃണാൾ നായർ , ഗായത്രി ഹരികൃഷ്ണൻ ,ലക്ഷ്മി ഗിരീഷ് ,പ്രിൻസി സജി , ആരതി രാജ് ,ദിവ്യ പ്രിൻസ് , ഷീന അൻഷാദ് എന്നിവർ അടങ്ങിയ ലേഡീസ് വിങ് ചുമതലയേറ്റു.
ബഹ്റിനിൽ ജോലി ചെയ്യുന്ന ശൂരനാടും പരിസര പ്രദേശങ്ങളിലും ഉള്ള ആളുകളുടെ ക്ഷേമത്തിനായി രൂപം കൊണ്ട കൂട്ടായ്മ , സാമൂഹിക സേവന രംഗത്തും കാര്യാമായ സംഭാവനകൾ നൽകിയതായി എക്സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി. പ്രസ്തുത പ്രദേശങ്ങളിൽ നിന്നും ബഹ്‌റിനിൽ ജോലി ചെയ്യുന്നവർക്ക് മെമ്പർഷിപ്പിനായി 38207050,34153933 എന്ന നമ്പറിൽ ബന്ധപ്പെടുക.