വലിയ ദുരന്തത്തിന് ഇരയായ തുർക്കിലെ ജനതക്ക് ഒരു കൈത്താങ്ങ് എന്ന സഹായ ഹസ്തവുമായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മ ആദ്യഘട്ട സഹായവുമായി ബ്ലാങ്കറ്റ് ,വസ്ത്രങ്ങൾ, നിത്യോപയോഗ സാമഗ്രികൾ എന്നിവ തുർക്കി എംബസിയിൽ വെച്ച് ബഹ്റൈനിലെ തുർക്കി അമ്പാസഡർ ബഹുമാനപ്പെട്ട എസിൻ ചക്കിൽ എംബസി ഉദ്യോഗസ്ഥർ മുബാകെ കൈമാറി.
ബഹ്റൈനിലെ പ്രമുഖ സ്ഥാപനങ്ങളായ അൽ റാഷിദ് പൂൾ . ഫഹദാൻ ഗ്രൂപ്പ് എം എം എ എന്നിവരാണ് സഹായ പ്രായോജകർ. തുർക്കി അമ്പാസഡർ ബി കെ എസ് എഫിനോടും ഇന്ത്യക്കാരോടും പ്രത്യകിച്ച് ഇന്ത്യൻ എംബസിക്കും ഏറെ നന്ദിയും കടപ്പാടും അറിയിച്ചു