മനാമ : ഭൂകമ്പം കാരണം ദുരിതം അനുഭവിക്കുന്ന തുർക്കിയിലെ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സാന്ത്വന സഹായ ഹസ്തവുമായി ജീവകാരുണ്യ രംഗത്ത് മികവുറ്റ പ്രവർത്തങ്ങൾ നടത്തുന്ന കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ) ബഹ്‌റൈൻ, ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ വസ്ത്രങ്ങൾ, ജാക്കറ്റുകൾ ഭക്ഷ്യസാധനങ്ങൾ, സാനിറ്ററി നാപ്കിൻ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ കൈമാറി.
ഇന്നലെ തുർക്കി എംബസി ആസ്ഥാനത്തു വച്ച് അംബാസഡർ എസിൻ കേക്കിലിൻ സാധനങ്ങൾ കെ പി എഫ് ഭാരവാഹികൾ നിന്നും ഏറ്റുവാങ്ങി. ഇന്ത്യക്കാരുടെ പ്രത്യേകിച്ച് പ്രവാസി മലയാളികളുടെ മികച്ച രീതിയിലുള്ള സാന്ത്വന സഹായത്തെയും സാമൂഹിക ബോധത്തെയും അംബാസഡർ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. കെ. പി. എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, വൈസ് പ്രസിഡണ്ട് ശശി അക്കരാൽ, രക്ഷാധികാരി സുധീർ തിരുനിലത്ത്, ചാരിറ്റി വിംഗ് കൺവീനർ സവിനേഷ് , ജോയ്ന്റ് സെക്രട്ടറി ഫൈസൽ പാട്ടാണ്ടി എന്നിവർ പങ്കെടുത്തു.
കെ.പി.എഫ് ജനറൽ സെക്രട്ടറി ഹരീഷ്. പി.കെ ട്രഷറർ ഷാജി പുതുക്കുടി, ജനറൽ കോഡിനേറ്റർ ജയേഷ് വി.കെ എന്നിവർ നിയന്ത്രിച്ച ചാരിറ്റി പ്രവർത്തനത്തിൽ നല്ല സഹകരണമായിരുന്നു എല്ലായിടത്തു നിന്നും ലഭിച്ചത്. രക്ഷാധികാരികൾ, മുഴുവൻ എക്സിക്യുട്ടീവ് മെമ്പർമാർ , കെ.പി.എഫ് മെമ്പേഴ്സ്, ലേഡീസ് വിംഗ്, കൂടാതെ നരവധി വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരും ഈ ഉദ്ധ്യമത്തിൽ പങ്കെടുക്കുകയുണ്ടായി. ഈ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി സംഘടനയോടൊപ്പം ചേർന്നുനിന്ന എല്ലാ സുമനസുകൾക്കും കെ.പി.എഫ് നന്ദി പറഞ്ഞു.ഇത് പോലുള്ള സഹായ സഹകരണങ്ങൾ തുടർപ്രവർത്തനങ്ങൾക്ക് ആവശ്യമാണെന്നും ഭാരവാഹികൾ അറിയിച്ചു.