മനാമ: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ തുർക്കി – സിറിയ മേഖലയെ ബാധിച്ച ഭൂകമ്പത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് ലോകത്തിന്റെ നാനാഭാഗത്തും നിന്നും പ്രവഹിക്കുന്ന സഹായത്തിൽ തണലും പങ്കാളികളായി.
കമ്പിളിപ്പുതപ്പുകളും, കമ്പിളി വസ്ത്രങ്ങളും മറ്റുമടങ്ങിയ സഹായം ബഹ്‌റൈനിലെ തുർക്കി സ്ഥാനപതി ഹെർ എക്സെലൻസി എസിൻ കേക്കിൽ തണൽ ബഹ്‌റൈൻ ചാപ്റ്റർ പ്രതിനിധികളായ എം.പി. വിനീഷ്, നജീബ് കടലായി, വി.പി. ഷംസുദ്ദീൻ എന്നിവരിൽ നിന്നും ഏറ്റു വാങ്ങി.
മറ്റ് പ്രതിനിധികളായ ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, എൻ.വി. സലിം, മനോജ് വടകര, സുനീർ വെള്ളമുണ്ട എന്നിവർ സന്നിഹിതരായിരുന്നു.