നഷ്ടപ്പെട്ട വളർത്തുമൃഗങ്ങളെ കണ്ടെത്താൻ ‘പെറ്റ് ചിപ്പ് ബഹ്റൈൻ’ വെബ്സൈറ്റ്

മനാമ: വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട ആളുകൾക്ക് അവയെ കണ്ടെത്തുന്നതിനായി പുതിയ വെബ്സൈറ്റ് ആരംഭിച്ചു. പെറ്റ് ചിപ്പ് ബഹ്റൈൻ എന്ന വെബ്‌സൈറ്റിൽ ഉപയോക്താക്കൾക്ക് അവരുടെ മൈക്രോചിപ്പ്ഡ് വളർത്തുമൃഗങ്ങളെ സൗജന്യമായി രജിസ്റ്റർ ചെയ്യാൻ സാധിക്കും.

വളർത്തുമൃഗങ്ങളെ കണ്ടെത്തുന്നവർക്ക് ഓൺലൈൻ ഡാറ്റാബേസ് പരിശോധിച്ച് മൃഗങ്ങളുടെ ഉടമകളെ തിരിച്ചറിയാൻ ഈ വെബ്സൈറ്റിലൂടെ സാധിക്കും. 38 വയസുള്ള വെറ്റിനറി ക്ലിനിക് മാനേജർ സീൻ ഡി സൗസയാണ് വെബ്സൈറ്റ് നിർമ്മിച്ചത്‌. ബഹ്റൈനിലെ മൈക്രോചിപ്പ്ഡ് വളർത്തുമൃഗങ്ങളുടെ കേന്ദ്ര രജിസ്റ്ററിയുടെ ആവശ്യകത തിരിച്ചറിഞ്ഞാണ് വെബ്സൈറ്റ് ഉണ്ടാക്കിയത്.

കേന്ദ്ര രജിസ്ട്രേഷൻ ചെയ്യാതെ വളർത്തുമൃഗത്തിന്റെ മൈക്രോചിപ്പ് നമ്പറും ഉടമയുടെ വിവരങ്ങളും കണ്ടെത്താൻ സാധിക്കില്ല. ഒരു വളർത്തു മൃഗത്തെ കണ്ടെത്തുന്ന ഒരാൾ സാധാരണയായി അതിനെ മാനുഷിക സമൂഹത്തിലോ വെറ്റിനറി ക്ലിനിക്കിലോ കൊണ്ടുപോകും ​​അവിടെ നിന്ന് മൈക്രോചിപ്പ് സ്കാൻ ചെയ്ത് വിവരങ്ങൾ വെറ്റ് ക്ലിനിക് അല്ലെങ്കിൽ മാനവിക സാമൂഹിക സംഘടനകൾ അവരുടെ സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തുകയോ വിവിധ ക്ലിനിക്കുകളിൽ ഇ-മെയിലുകൾ പ്രസിദ്ധീകരിക്കുകയോ ചെയ്യും. ക്ലിനിക്കിന്റെയോ മാനുഷിക സമൂഹത്തിൻറെയോ പ്രതികരണവുമായി ബന്ധപ്പെട്ടുന്നതിനാൽ ഈ രീതി ഫലപ്രദമല്ല.

petchipbahrain.org വെബ്സൈറ്റ് ഉപയോഗിച്ച് വെറ്റ് ക്ലിനിക് അല്ലെങ്കിൽ മാനുഷിക സമൂഹത്തിന് മൈക്രോചിപ്പ് നമ്പർ ടൈപ്പ് ചെയ്യാൻ സാധിക്കും. രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഉടമയ്ക് ഇ-മെയിലും അലേർട്ടും വരുകയും ചെയ്യും. വെബ്സൈറ്റിൽ രജിസ്ട്രേഷൻ സൗജന്യമാണ്. മൈക്രോചിപ്പ് ലഭ്യമാകുന്ന എല്ലാ തരം മൃഗങ്ങളെയും ഉൾപ്പെടുത്താൻ സാധിക്കും.