bahrainvartha-official-logo
Search
Close this search box.

തുർക്കിയ, സിറിയ ഭൂകമ്പ ദുരിതാശ്വാസം: പ്രവാസി വെൽഫെയർ മൂന്നാംഘട്ട സഹായം കൈമാറി

PRAVASI WELFARE
മനാമ: നൂറ്റാണ്ട് കണ്ട ഭീകര പ്രകൃതി ക്ഷോഭത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് പ്രവാസി വെൽഫയർ നടത്തി വരുന്ന പ്രവർത്തനങ്ങളുടെ മൂന്നാംഘട്ട സഹായം തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന കാഫ് ഹ്യുമാനിറ്റേറിയന് കൈമാറി. പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ കാഫ് ഹ്യുമാനിറ്റേറിയൻ സി.ഇ.ഒ. മുഹമ്മദ് ജാസിം സയ്യാറിനാണ് സഹായം കൈമാറിയത്.
നേരത്തെ പ്രവാസി വെൽഫെയർ ഹെൽപ്പ് ഡെസ്ക് വഴി ശേഖരിച്ച അവശ്യ വസ്തുക്കൾ തരംതിരിച്ച് പാക്കറ്റുകളിൽ ആക്കി തുർക്കിയ, സിറിയ എംബസികളിൽ എത്തിച്ചതിൻ്റെ തുടർച്ചയായാണ് കാഫ് ഹ്യുമാനിറ്റേറിയന് പ്രവാസി വെൽഫെയർ സഹായം കൈമാറിയത്. ദുരന്ത ഭൂമി സന്ദർശിക്കുകയും അവിടെ പ്രയാസപ്പെടുന്ന ജനതയുടെ കദനകഥ വിവരിക്കുകയും അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ വിശദമാക്കുകയും ചെയ്ത മുഹമ്മദ് ജാസിം സയ്യാർ പ്രവാസി വെൽഫെയർ നടത്തുന്ന സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മതിപ്പ് പ്രകടിപ്പിക്കുകയും ഇന്ത്യൻ സമൂഹത്തിൻ്റെ നിസ്വാർത്ഥ സേവനങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുകയും  ചെയ്തു.
മെഡ്കെയർ കൺവീനർ മജീദ് തണൽ, പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡൻറ് ഫാസലു റഹ്മാൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിയിരുന്നു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!