മനാമ: അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ബഹ്‌റൈനിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി ഇന്നലെ ഓപ്പൺ ഡേ സംഘടിപ്പിച്ചു. പുതിയ യൂണിവേഴ്സിറ്റിയുടെ പ്രവേശനം 2019 സെപ്റ്റംബറിൽ ആരംഭിക്കും. ഇത് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക ലോഞ്ചായി അടയാളപ്പെടുത്തും.
താൽപര്യമുള്ള ഹൈസ്കൂൾ ബിരുദധാരികളും മാതാപിതാക്കളും ഈ അവസരം ഉപയോഗപ്പെടുത്താം. ബാച്ചിലേഴ്സ് ഡിഗ്രി ഇൻ അഡ്മിനിസ്ട്രേഷൻ, എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ ആൻഡ് ഡിസൈൻ എന്നി കോഴ്സുകൾക്ക് അപേക്ഷിക്കാവുന്നതാണ്. പ്രോഗ്രാമുകളെക്കുറിച്ച് കൂടുതലറിയാൻ താത്പര്യമുള്ളവർക്ക് യൂണിവേഴ്സിറ്റി വെബ്സൈറ്റായ www.aubh.edu.bh സന്ദർശിക്കാം.