ഹൂറ തഅലീമുൽ ഖുർആൻ മദ്രസ സിൽവർ ജ്യൂബിലി കാമ്പയിനിന്റെ സമാപന സംഗമം ഫെബ്രുവരി 24 വെള്ളിയാഴ്ച

SILVER

ഇസ്ലാം മാനവികതയുടെ നിദാനം എന്ന ശീർഷകത്തിൽ ഹൂറ തഅലീമുൽ ഖുർആൻ മദ്രസ സിൽവർ ജ്യൂബിലിയോടനുബന്ധിച്ച് ഒരു മാസക്കാലമായി ആചരിക്കുന്ന കാമ്പയിനിന്റെ സമാപന സംഗമം 24.2.2023 വെള്ളിയാഴ്ച അൽ രാജ സ്കൂളിൽവെച്ച് നടത്തപ്പെടുന്നു.

പരിപാടിയിൽ മുഖ്യാതിഥിയായി ഓണംമ്പള്ളി മുഹമ്മദ് ഫൈസി ചെറുമോത്ത് ഉസ്താദ് എന്നിവർ സംബന്ധിക്കുന്നു. ക്യാമ്പയിനിന്റെ ഭാഗമായി ഫാമിലി മീറ്റ് യുത്ത് മീറ്റ് എന്നിവ സംഘടിപ്പിച്ചു. രണ്ടരപതിറ്റാണ്ട് മുമ്പ് 6 കുട്ടികളുമായി തുടക്കം കുറിച്ച സ്ഥാപനത്തിൽ 70 ൽ പരം കുട്ടികൾ പഠനം നടത്തുന്നു. മദ്രസക്ക് പുറമെ സ്വലാത്ത് മജ്ലിസ് റമളാൻ റിലീഫ് വിശിഷ്ട ദിവസങ്ങളിൽ പ്രത്യേക പരിപാടിഎന്നിവകൾ നടത്തപ്പെടുന്നു.

സൂപ്പി മുസല്യാർ പ്രസിഡണ്ഡും മുനീർ കൊടുവള്ളി സിക്രട്ടറി അഷ്റഫ് മുക്കം ട്രഷറർ നൗഫൽ മാഹി ഓർഗ നൈസർ എന്നിവരാണ് നിലവിൽ കമ്മറ്റിക്ക് നേതൃത്വം നൽകുന്നത്. വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് സൂപ്പി മുസല്യാർ, സ്വാഗതസംഘം ചെയർമാൻ മഹ്മൂദ് പെരിങ്ങത്തൂർ, ശംസുദ്ധീൻ മൗലവി സിക്രട്ടറി മുനീർ കൊടുവള്ളി, യൂത്ത് വിങ്ങ് പ്രസിഡണ്ട് സയ്യിദ് ലത്തീഫ് വില്യാപള്ളി, കൺവിനർ അഹ്മദ് മലയിൽ, ഭാരവാഹികളായ ഫരീദ് എറണാകുളം, ഫൈസൽ കൊയിലാണ്ടി, ഹമീദ് വാണിമേൽ എന്നിവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33712999

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!