മനാമ : ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം പ്രസംഗവേദി “വീ ദി പീപ്പിൾ – ഇന്ത്യൻ ഭരണഘടന വിചാരങ്ങൾ” എന്ന വിഷയത്തിൽ പ്രഭാഷണവും മുഖാമുഖവും സംഘടിപ്പിച്ചു. പ്രമുഖ സുപ്രീംകോടതി അഭിഭാഷകനും ന്യൂസ് പാനലിസ്റ്റും ആയ അഡ്വക്കേറ്റ് എം.ആർ അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി.
പ്രഭാഷണത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവാണ് സെക്കുലറിസം എന്നും, അത് സംരക്ഷിക്കുന്നതിന് ശക്തവും സ്വതന്ത്രവുമായ ഒരു ജുഡീഷ്യറി സംവിധാനം രാജ്യത്തിന് ആവശ്യമാണെന്നും ശ്രീ എം ആർ അഭിലാഷ് പറഞ്ഞുവച്ചു. പ്രഭാഷണത്തിനു ശേഷം നടന്ന സംവാദത്തിൽ ചോദ്യങ്ങൾക്ക് അഡ്വക്കേറ്റ് എംആർ അഭിലാഷ് മറുപടി പറഞ്ഞു.
സമാജം പ്രസിഡണ്ട് ശ്രീ പി വി രാധാകൃഷ്ണപിള്ള അധ്യക്ഷൻ ആയ യോഗത്തിൽ, ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരക്കൽ ആശംസ അർപ്പിച്ചു പറഞ്ഞു, സാഹിത്യ വിഭാഗം സെക്രട്ടറി ശ്രീ ഫിറോസ് തിരുവത്ര സ്വാഗതം പറഞ്ഞു. പ്രസംഗവേദി കൺവീനർ ശ്രീ അനു ബി കുറുപ്പ് നന്ദി പ്രകാശനം നടത്തി യോഗം ഉപസംഹരിച്ചു.