ബഹ്‌റൈനിലെ ആലപ്പുഴജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി ഔദ്യോഗിക മെമ്പർഷിപ്പ് വിതരണ ഉൽഘാടനം നടത്തി. മെമ്പർഷിപ്പ് സെക്രെട്ടറി ജിനു ജി കൃഷ്‌ണൻ, വൈസ് പ്രസിഡന്റ് അനസ് റഹിം എന്നിവർ ചേർന്ന് ആദ്യ മെമ്പർഷിപ്പ് കാർഡ് കൈമാറി.
വോയ്‌സ് ഓഫ് ആലപ്പിയിലെ മുതിർന്ന അംഗവും റിഫാ ഏരിയ കമ്മറ്റി അംഗവുമായ സുധാകരൻ ടി കെ ആദ്യ അംഗത്വ കാർഡ് ഏറ്റുവാങ്ങി. ആലപ്പിഫെസ്റ്റ് 2023 യിൽ വച്ച് വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു ഉൽഘാടനം. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം, ജനറൽ സെക്രെട്ടറി ധനേഷ് മുരളി, ട്രെഷറർ ജി ഗിരീഷ് കുമാർ, വൈസ് പ്രസിഡൻറ് വിനയചന്ദ്രൻ നായർ എന്നിവർ സന്നിഹിതരായിരുന്നു. ഇതിന്റെ തുടർച്ചയായി രണ്ട് മാസക്കാലം നീണ്ടുനിൽക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
ഫെബ്രുവരി 24 മുതൽ ഏപ്രിൽ 30 വരെ വോയ്‌സ് ഓഫ് ആലപ്പിയുടെ മനാമ, ഗുദൈബിയ, ഉമ്മൽ ഹസ്സം, സൽമാബാദ്, റിഫ, ഹമദ് ടൗൺ, സിത്ര, മുഹറഖ് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ നടക്കുക. ബഹ്‌റൈനിലെ വിവിധ ഹോസ്പിറ്റലുകൾ, ഹോട്ടലുകൾ, മണി എക്സ്ചേഞ്ചുകൾ തുടങ്ങിയവയുടെ ഡിസ്‌കൗണ്ടുകൾകൂടി ലഭിക്കുന്ന രീതിയിലാണ് അംഗത്വകാർഡ് ക്രമീകരിച്ചിരിക്കുന്നത്. വോയ്‌സ് ഓഫ് ആലപ്പിയിൽ അംഗങ്ങളാകാൻ താൽപ്പര്യമുള്ള ബഹ്‌റൈനിലുള്ള ആലപ്പുഴജില്ലക്കാർക്ക് 6667 1555 (ജിനു), 3318 4205 (ബാലമുരളി) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.