bahrainvartha-official-logo
Search
Close this search box.

ശ്രുതിലയ നൃത്യാഞ്ജലി 2023 – ഭരതനാട്യം അരങ്ങേറ്റം

SRUTHILAYA 2023

കോൺവെക്സ് കോർപ്പറേറ്റ് ഇവന്റസിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ ന്യൂ മില്ലേനിയം സ്കൂളിലെ മുൻ നൃത്ത അധ്യാപികയും, മറ്റു കലാ സാംസ്‌കാരിക സംഘടനകളിൽ നിറ സാന്നിധ്യവുമായിരുന്ന ടീച്ചർ ശ്രീമതി ശ്രുതി ബിനോജിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ വെച്ച് എട്ട് കുട്ടികളുടെ ഭരതനാട്യം അരങ്ങേറ്റം ശ്രുതിലയ നൃത്യാഞ്ജലി 2023 നടന്നു.

കഴിഞ്ഞ ഒരു വർഷത്തെ ഉപാസനക്ക് ശേഷം കാത്തിരിപ്പിന്റെ കൗതുകം അവസാനിപ്പിച്ചു കൊണ്ട്, ഇന്ത്യയിലെ വിത്യസ്ത സംസ്ഥാനത്തു നിന്നുള്ള കുട്ടികളാണ് വെള്ളിയാഴ്ച വൈകുന്നേരം അരങ്ങേറ്റം കുറിച്ചത്. വർണാഭമായ സദസ്സിനെ സാക്ഷിയാക്കി ജൂനിയർ വിദ്യാർത്ഥിനികളുടെ സംഘവും, അരങ്ങേറ്റത്തിനു മാറ്റു കൂട്ടി.

അഞ്ഞൂറിലധികം വരുന്ന സദസ്സിൻ്റെ അനുഗ്രഹത്തോടെ കുട്ടികളുടെ അരങ്ങേറ്റം ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ പ്രിൻസ് നടരാജൻ ഉത്ഘാടനം നിർവഹിച്ചു. ന്യൂ മില്ലെനിയം സ്കൂൾ പ്രിൻസിപ്പൽ ശ്രീ അരുൺ കുമാർ ശർമ്മ, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ശ്രീ പളനി സ്വാമി എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അരങ്ങേറ്റം പ്രേക്ഷകരെ നൃത്ത നൃത്യ സമുനയങ്ങളുടെ മാസ്മരികമായ അനുഭവങ്ങളിലൂടെ ആവേശം കൊള്ളിച്ചു.

ഷഹന ദേവനാഥൻ, ശ്രീനന്ദ ശ്രീജു, ശ്രീനിധി ശ്രീജു, വാണി ഗോപിനാഥ്, അശ്വതി രാജേഷ്, നക്ഷത്ര രാജേഷ്, അഭിനയ വിജയകുമാർ, മീര വിജയകുമാർ എന്നീ വിദ്യാർത്ഥിനികൾ ആണ് അരങ്ങേറ്റത്തിൽ മാറ്റുരച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!