മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയിലെ 2023-24 അധ്യയനവർഷത്തെ പ്രാരംഭ ക്ലാസ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. മാതൃഭാഷാ പഠനം ആഗ്രഹിക്കുന്ന അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്കാണ് പ്രവേശനം.
അതിനായി നിർദ്ദിഷ്ട ഓൺലൈൻ ഫോറത്തിൽ മാർച്ച് 1 ബുധനാഴ്ചയ്ക്ക് മുമ്പായി രജിസ്റ്റർ ചെയ്യണം. മുൻഗണനാക്രമമനുസരിച്ച് ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് കുട്ടികൾക്കായിരിക്കും പ്രവേശനം നൽകുകയെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കലും അറിയിച്ചു.
കേരള സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള, മലയാളം മിഷൻ്റെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തേതും ഏറ്റവും അധികം കുട്ടികൾ മാതൃഭാഷാ പഠനം നടത്തുന്നതുമായ കേന്ദ്രമാണ് ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല. ഓൺലൈൻ രജിസ്ട്രേഷനും ക്ലാസ്സുകളെ സംബസിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്കുമായി സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര (33369895) പാഠശാല പ്രിൻസിപ്പൾ ബിജു.എം.സതീഷ് (36045442) വൈസ് പ്രിൻസിപ്പൾ രജിത അനി (38044694) എന്നിവരെ വിളിക്കാവുന്നതാണ്.