മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ്‌ പ്രൊഫ.ഖാദർ മൊയ്‌ദീൻ ബഹ്‌റൈനിൽ

മനാമ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ്‌ പ്രൊഫസർ ഖാദർ മൊയ്‌ദീൻ ആദ്യമായി ബഹ്‌റൈനിലെത്തുന്നു. കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മാർച്ച്‌ 17 ന് മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിക്കുന്ന സി എച്ച് മുഹമ്മദ്‌ കോയ സ്മാരക വിദ്യാഭ്യാസ അവാർഡ് സുബൈർ ഹുദവിക്ക് പ്രൊഫസർ ഖാദർ മൊയ്‌ദീൻ സമ്മാനിക്കും. ജില്ലാ കമ്മിറ്റി വര്ഷങ്ങളായി നടത്തി വരുന്ന അഹ്‌ലൻ റമദാൻ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ നവോത്ഥാനത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് ഖുർതുബ ഫൗണ്ടേഷൻ മേധാവി കൂടിയായ സുബൈർ ഹുദവി അവാർഡിനർഹനായത്. മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി സി കെ സുബൈർ പങ്കെടുക്കും. ആദ്യമായി ബഹ്‌റൈനിലെത്തുന്ന അഖിലേന്ത്യാ അദ്ധ്യക്ഷന് ഗംഭീര സ്വീകരണം ഒരുക്കാനുള്ള പ്രവർത്തനത്തിലാണ് കെഎംസിസി പ്രവർത്തകർ.

അതിനായി സ്വാഗതസംഘം രൂപീകരിച്ച് വിപുലമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. സ്വാഗതസംഘം ഭാരവാഹികളായി ഹബീബ് റഹ്മാൻ (മുഖ്യ രക്ഷാധികാരി), അസൈനാർ കളത്തിങ്കൽ, റസാഖ് മൂഴിക്കൽ, എസ് വി ജലീൽ, കെ പി മുസ്തഫ, എ പി ഫൈസൽ, ഷംസുദ്ദീൻ വെള്ളികുളങ്ങര, ടിപ്ടോപ്പ് ഉസ്മാൻ, കെ യു ലത്തീഫ്, ഒ കെ കാസിം, അസ്‌ലം വടകര, ഷാജഹാൻ പരപ്പൻ പൊയിൽ, ശരീഫ് വില്യാപ്പള്ളി, കെ കെ സി മുനീർ, എം എ റഹ്മാൻ
ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, റഫീക്ക് നാദാപുരം, കളത്തിൽ മുസ്തഫ, ടി പി നൗഷാദ്, സവാദ് കുരുട്ടി, അഷ്റഫ് സ്കൈ (രക്ഷാധികാരികൾ), ഫൈസൽ കോട്ടപ്പള്ളി (ചെയർമാൻ), നാസർ ഹാജി പുളിയാവ് (വർക്കിംഗ് ചെയർമാൻ), അഷ്റഫ് അഴിയൂർ (ജനറൽ കൺവീനർ), സുഹൈൽ മേലടി (ട്രഷറർ), ഇസ്ഹാക്ക് വില്യാപ്പള്ളി (ചീഫ്കോ ഡിനേറ്റർ), മുഹമ്മദ് ഷാഫി മുനീർ ഒഞ്ചിയം (കോഡിനേറ്റർമാർ), ഫൈസൽ കണ്ടിത്താഴ, അഷ്‌റഫ്‌ നരിക്കോടൻ, അഷ്റഫ് തോടന്നൂർ, ഹമീദ് അയനിക്കാട്, റസാഖ് ആയഞ്ചേരി, മൻസൂർ പി വി, അഷ്റഫ് കാട്ടിൽ പിടിക, അഷ്കർ വടകര, നസീം പേരാമ്പ്ര, അഷ്‌റഫ്‌ നാദാപുരം, മൻസൂർ കൊടുവള്ളി, അബ്ദുസ്സലാം ബാലുശ്ശേരി (വൈസ് ചെയർമാൻ), ഷാഹിർ ബാലുശ്ശേരി, ആർ ടി ഫൈസൽ, നൗഷാദ് വാണിമേൽ, ഫൈസൽ കൊയിലാണ്ടി, സിനാൻ കൊടുവള്ളി, റസാഖ് കായണ്ണ, റഷീദ് വാല്യക്കോട്, അസീസ് പേരാമ്പ്ര, അബ്ദുൽ ഖാദർ പുതുപ്പണം, ലത്തീഫ് വരിക്കോളി (കൺവീനർമാർ), എന്നിവരെയും വിവിധ സബ് കമ്മിറ്റികളെയും തെരെഞ്ഞെടുത്തു.

പരിപാടിയുടെ പോസ്റ്റർ പ്രകാശനം കെഎംസിസി ഹാളിൽ അഡ്വ. ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി മുഖ്യരക്ഷാധികാരി ഹബീബ് റഹ്മാന് നൽകി കൊണ്ട് നിർവഹിച്ചു. സംസ്ഥാന നേതാക്കളായ അസ്സൈനാ കളത്തിങ്കൽ, കെ പി മുസ്തഫ, എ പി ഫൈസൽ, ശംസുദ്ധീൻ വെള്ളിക്കുളങ്ങര, ഷാജഹാൻ പരപ്പൻപൊയിൽ, , ഒ കെ കാസിം, ശരീഫ് വില്യാപ്പള്ളി, എം എ റഹ്മാൻ കെ കെ സി മുനീർ, മുൻ കെഎംസിസി പ്രസിഡന്റ്‌ എസ് വി ജലീൽ
ഒ ഐ സി സി പ്രസിഡന്റ്‌ ബിനു കുന്നന്താനം, ഖത്തർ കെഎംസിസി നേതാവ് ഡോക്ടർ സമദ് ജില്ലാ പ്രസിഡന്റ്‌ ഫൈസൽ കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അഴിയൂർ, ഓർഗനൈസിംഗ് സെക്രട്ടറി ഇസ്ഹാഖ് വില്ല്യപ്പള്ളി,
അഷ്‌റഫ്‌ നരിക്കോടൻ, അശ്റഫ് തോടന്നൂർ, ഹമീദ് അയനിക്കാട്, മുഹമ്മദ്‌ ഷാഫി വേളം, മുനീർ ഒഞ്ചിയം എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!