മനാമ: സ്നേഹ സൗഹ്യദത്തിൻ്റെ മാതൃകകൾ കൊണ്ട് വിശ്രുതമായ കേരളപ്പെരുമ കാത്തു സൂക്ഷിക്കുന്ന തിന് എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് ഐ.സി.എഫ്. സ്നേഹ കേരളം കാമ്പയിനിൻ്റെ ഭാഗമായി സൽമാബാദ് സെൻട്രൽ സംഘടിപ്പിച്ച സ്നേഹ സദസ്സ് അഭിപ്രായപ്പെട്ടു.
സ്നേഹത്തണലിൽ നാട്ടോർമകളിലൂടെ ‘എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സ്നേഹ സദസ്സ് സെൻട്രൽ പ്രസിഡണ്ട് ഉമർ ഹാജി ചേലക്കരയുടെ അദ്ധ്യക്ഷതയിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ ചെമ്പൻ ജലാൽ ഉദ്ഘാടനം ചെയ്തു . ഐ .സി .എഫ് . നാഷനൽ ദഅവാ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി പ്രമേയ പ്രഭാഷണം നടത്തി.
എ. കെ. സുഹൈൽ (ബഹ്റൈൻ നവകേരള) ,റഷീദ് തെന്നല ( കലാലയം സാംസ്കാരിക വേദി) , എന്നിവർ സംസാരിച്ചു. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും അഷ്ഫാഖ് മണിയൂർ നന്ദിയും പറഞ്ഞു.