11 -മത് “സ്മ്യതി” കലാ കായിക മേളയ്ക്ക് തുടക്കമായി

SPOTRS DAY

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ പാവനസമരണാര്‍ത്ഥം ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ 2003 മുതല്‍ നടത്തിവരുന്ന “സ്മ്യതി” യുടെ 11 -മത് കലാ കായിക മേളയ്ക്ക് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ പോൾ മാത്യൂ തിരി തെളിയിച്ച് തുടക്കം കുറിച്ചു. തദവസരത്തില്‍ കത്തീഡ്രല്‍ സഹവികാരി റവ. ഫാദര്‍ സുനിൽ കുര്യൻ ബേബി, കത്തീഡ്രല്‍ ട്രസ്റ്റി ശ്രീ. ജീസൺ ജോർജ്ജ്, സെക്രട്ടറി ശ്രീ. ജേക്കബ് പി. മാത്യു എന്നിവര്‍ സന്നിഹതരായിരുന്നു.

ഇടവകയിലെ മുഴുവന്‍ അംഗങ്ങളേയും പങ്കെടുപ്പിച്ച് കൊണ്ട് 2023 ഏപ്രില്‍ 10 മുതല്‍ ജൂൺ 2 വരെയുള്ള തീയതികളില്‍ അതിവിപുലമായിട്ടാണ്‌ ഈ മേള നടത്തുന്നത്. പങ്കെടുക്കുന്ന അംഗങ്ങളുടെ പ്രായപരിധി അനുസരിച്ച് ആൽഫ, കെറുഗ്മ, ഡിയാക്കോണിയാ, സോഫിയ, ഒമേഗ എന്നീ 5 ഗ്രൂപ്പുകളായി തിരിച്ച് ആണ്‌ മത്സരങ്ങള്‍ നടത്തുന്നത്. കലാമേളയില്‍ ഓരോ ഗ്രൂപ്പിനും പതിനൊന്നോളം ഇനങ്ങളുടെ മത്സരം ഇടവകയില്‍ വച്ചും, കായികമേളയില്‍ ഓരോ ഗ്രൂപ്പിനും പതിമൂന്നോളം മത്സരങ്ങള്‍ ഏപ്രിൽ 22 ന്‌ മുഹ​‍റക്ക് ക്ലബില്‍ വച്ചും നടത്തുന്നതായിരിക്കും.

ജൂൺ 2ന്‌ നടക്കുന്ന ഗ്രാന്റ് ഫിനാലയില്‍ വച്ച് ഒന്നും, രണ്ടും, മൂന്നും സ്ഥാനത്ത് എത്തുന്ന വിജയികള്‍ക്ക് ഉള്ള സമ്മാനവും, ഓരോ ഗ്രൂപ്പിലും ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന വ്യക്തിക്ക് കലാ/കായിക പ്രതിഭ, കലാ/കായിക തിലക പട്ടം എന്നിവ നല്‍കുന്നതായിരിക്കും എന്നും വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറുമെന്നും സ്മ്യതിയുടെ വിജയത്തിനായി വിപുലമായ ഒരു കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചതായും പ്രസ്ഥാനം ലെ വൈസ് പ്രസിഡണ്ട് അന്നമ്മ തോമസ്, സെക്രട്ടറി ജോയൽ സാം ബാബു, ട്രഷറാര്‍ സാന്റോ അച്ചൻകുഞ്ഞ്, സ്മ്യതി ജനറല്‍ കണ്‍വീനര്‍ ബോണി മുളപ്പാംപള്ളില്‍ എന്നിവര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!