മനാമ: ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്റൈൻ വാർഷിക പൊതുയോഗം സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറന്റിൽ നടന്നു. പ്രസിഡന്റ് മധുസൂദനൻ നായർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ജയകുമാർ സുന്ദരരാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.പി. ജോൺ നന്ദിയും പറഞ്ഞു. പുതിയ പ്രസിഡന്റായി മധുസൂദനൻ നായർ, വൈസ് പ്രസിഡന്റായി പ്രമോദ് ചിങ്ങോലി, ജനറൽ സെക്രട്ടറിയായി ജി. സനൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറിയായി അശ്വിൻ ബാബു, ട്രഷററായി എസ്. ശിവപ്രസാദ്, അസിസ്റ്റന്റ് ട്രഷററായി സജിത്ത് എസ്. പിള്ള, മെംബർഷിപ് സെക്രട്ടറിയായി കെ.പി. ജോൺ, എന്റർടെയ്ൻമെന്റ് സെക്രട്ടറിയായി ജ്യോതിഷ്, സ്പോർട്സ് സെക്രട്ടറിയായി മധു മുട്ടം എന്നിവരെ തെരഞ്ഞെടുത്തു.
കെ.ആർ. ഷിജു, വിജയകുമാർ, ഉധീഷ്, ശ്രീകുമാർ, കെ.ജി. ജയകുമാർ, മനീഷ്, അഭിലാഷ് നായർ, സനൽകുമാർ, സജീവ്, സജു മാത്യു, അനൂപ്, ഉദയൻ കരുവാറ്റ എന്നിവരെ എക്സിക്യൂട്ടിവ് അംഗങ്ങളായും എസ്.എം. പിള്ള, എസ്.പി. മനോഹരൻ, അജയകുമാർ, രാജൻ പണിക്കർ എന്നിവരെ അഡ്വൈസറി ബോർഡ് അംഗങ്ങളായും തെരഞ്ഞെടുത്തു.
ഹരിഗീതപുരം ബഹ്റൈനിൽ അംഗത്വം എടുക്കുന്നതിനായി മെംബർഷിപ് സെക്രട്ടറി കെ.പി. ജോണിനെ 39970197 എന്ന നമ്പറിൽ ബഹ്റൈനിലുള്ള ഹരിപ്പാട്ടുകാർക്ക് ബന്ധപ്പെടാം.