മനാമ: ബഹറിനിലും നാട്ടിലും സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന മേഖലയിൽ നിറഞ്ഞ സാന്നിധ്യമായി രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കുന്ന ബഹ്‌റൈൻ നന്തി കൂട്ടായ്മ 2023-2024 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.
പുതിയ ഭാരവാഹികളായി OK കാസ്സിം (പ്രസിഡണ്ട്), ഹനീഫ് കടലൂർ (ജന:സെക്രട്ടറി), ഇല്ല്യാസ് കൈനോത്ത് (ട്രഷറർ), നൗഫൽ നന്തി (ഓർഗ:സെക്രട്ടറി), മുസ്തഫ കുന്നുമ്മൽ, ജൈസൽ P, ഫൈസൽ MV (വൈസ് പ്രസിഡണ്ടുമാർ), റമീസ് അബ്ദുള്ള, റഹീം കൈനോത്ത്, കരീം PVK (ജോ.സെക്രട്ടറിമാർ), ഫസലു.OK, ഹനീഫ MK (മെമ്പർഷിപ്പ്), നാസ്സർ മനാസ് (PRO), സുബൈർ സൽവാസ്, അമീൻ നന്തി, മുസ്തഫ കളോളീ, മജീട് TK, ഷഹനാസ്, അമീർ, ഫൈസൽ കൃഷ്ണവയൽ, സലീം,ആരണ്യ ബക്കർ, അബ്ദുള്ള VC, ഗഫൂർ പുത്തലത്ത്, ഫഹദ് K, വിജീഷ് KK, ജമാൽ.KK, (എക്സികുട്ടീവ്‌സ് മെമ്പർമാർ) എന്നിവരെയും തിരഞ്ഞെടുത്തു.
അസീൽ അബ്ദുറഹ്മാൻ, അഹമത് കാട്ടിൽ ഉപദേശക സമിതി അംഗങ്ങളായും ബഷീർ കുന്നുമ്മൽ രക്ഷാധികാരിയുമാകും. സഗായ ജനാഹി ഹാളിൽ പ്രസിഡണ്ട് ഓ കെ കാസ്സിം അദ്ധക്ഷത വഹിച്ച യോഗത്തിൽ ഹനീഫ് കടലൂർ സ്വാഗതവും ഇല്ല്യാസ് കൈനോത്ത് നന്ദിയും പറഞ്ഞു.