മൂന്നാമത് 20- 20 നാടൻ പന്തുകളി ടൂർണമെന്റ് ആരംഭിച്ചു

NATIVE BALL

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്നാമത് 20- 20 നാടൻ പന്തുകളി ടൂർണമെന്റ്,2023 മാർച്ച്‌ 03 തിയതി ബഹ്‌റൈൻ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിച്ചു.

“മഹിമ ഇലക്ടിക്കൽസ്” സ്പോൺസർ ചെയ്യുന്ന ട്രോഫിക്ക് വേണ്ടിയുള്ള മത്സര പരമ്പരയ്ക്ക്… നാടൻ പന്തുകളി ഇതിഹാസ താരം K E ഈശോ ഈരേച്ചേരിൽ ഉത്ഘാടനം നിർവഹിച്ചു. മത്സര പരമ്പരയിൽ വാകത്താനം, മണർകാട്, പാമ്പാടി, ചമ്പക്കര, മാങ്ങാനം ടീമുകൾ പങ്കെടുക്കും. വാശിയേറിയ ഉത്ഘാടമത്സരത്തിൽ ചമ്പക്കര ടീമിനെ പരാജയപ്പെടുത്തി മാങ്ങാനം ടീം ജേതാക്കളായി.

മത്സരപരമ്പരയുടെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ഏപ്രിൽ മാസം ആദ്യ വാരത്തോടെ നടക്കുമെന്ന് ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!