ബഹ്‌റൈൻ കെ.എസ്.സി.എ ‘മന്നം പുരസ്‌കാരം’ നടൻ ഉണ്ണി മുകുന്ദന്

New Project (64)

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ കേ​ര​ള സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​വ​രു​ന്ന മ​ന്നം പു​ര​സ്‍കാ​രം ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ന് സ​മ്മാ​നി​ക്കും. ന​ള​ക​ല അ​വാ​ർ​ഡ് പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി​ക്കും വാ​ദ്യ​ക​ലാ​ശ്രീ അ​വാ​ർ​ഡ് പെ​രു​വ​നം കു​ട്ട​ൻ മാ​രാ​ർ​ക്കും വൈ​ഖരി അ​വാ​ർ​ഡ് ശ്രീ​ജി​ത്ത് പ​ണി​ക്ക​ർ​ക്കും ഹ്യു​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡ് കെ.​ജി. ബാ​ബു​രാ​ജ​നും ബി​സി​ന​സ് എ​ക്സ​ലെ​ൻ​സ് യൂ​ത്ത് ഐ​ക്ക​ൺ അ​വാ​ർ​ഡ് ശ​ര​ത് പി​ള്ള​ക്കും സ​മ്മാ​നി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മികച്ച സാമൂഹ്യ പ്രവർത്തകയായ വനിതയെ ആദരിക്കുവാൻ ശക്തിപ്രഭാ പുരസ്കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. Dr. രഞ്ജിത്ത് മേനോന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് മന്നം അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

ഈദ് ഒന്നാം ദിനം (ഏ​പ്രി​ൽ 21)ന് 146ാ​മ​ത് മ​ന്നം ജ​യ​ന്തി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. ഇ​സാ ടൗ​ണി​ലെ ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​വെ​ച്ച് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

ക​ലാ​പ​രി​പാ​ടി​ക​ളും ഇ​തി​ന്റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും. മേ​യ് ആ​ദ്യ വാ​രം മു​ത​ൽ ജൂ​ൺ വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ബാ​ല​ക​ലോ​ത്സ​വ​വും ഇ​ത്ത​വ​ണ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. അ​ഞ്ച് മു​ത​ൽ 18 വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ബാ​ല​ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാം. മൂ​ന്ന് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ് ക​ലോ​ത്സ​വം ന​ട​ത്തു​ക.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കെ.​എ​സ്.​സി.​എ പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി ആ​ർ. ഉ​ണ്ണി​ത്താ​ൻ, എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി ര​ഞ്ജു ആ​ർ. നാ​യ​ർ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് രാ​മ​കൃ​ഷ്ണ​ൻ, ശി​വ​കു​മാ​ർ, സ​ന്തോ​ഷ് നാ​രാ​യ​ണ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ വ​ലി​യ​ത്താ​ൻ, മ​ന്നം അ​വാ​ർ​ഡ് ജൂ​റി മെം​ബ​ർ അ​ജ​യ് പി. ​നാ​യ​ർ, ബാ​ല​ക​ലോ​ത്സ​വം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!