bahrainvartha-official-logo
Search
Close this search box.

വേൾഡ് ഡ്രാമറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് 13 മത് ഹൃസ്വ ചലച്ചിത്ര മേള; മികച്ച സിനിമ-നിയതം, മികച്ച നടൻ-മനോഹരൻ പാവറട്ടി

AWRDS

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഭരതന്റെ അനുസ്മരണാർത്തം ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന വേൾഡ് ഡ്രാമറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ 13 മത് ഹൃസ്വ ചലച്ചിത്ര മേള ബഹ്‌റിൻ കേരളീയ സമാജം സിനിമ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗ്രാൽ ടെക്നിക്കൽ സർവീസസ് ആൻഡ് ഡ്രീം മാൻ ഇന്റർനാഷണൽ ഡബ്ള്യു.എൽ.എൽ സംയുക്തമായി മറ്റു നിരവധി പേരുടെയും സഹകരണത്തോടെ സംഘടിപ്പിച്ചു.

രാജേഷ് സോമന്റെ കഥ, തിരക്കഥ, സംവിധാനത്തിൽ ജീവൻ പദ്മനാഭൻ ചായഗ്രഹണം നിർവഹിച്ച ” നിയതം ” മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരവും, “നിയത”ത്തിലെ മുഖ്യ കഥ പാത്രമായ സുകുമാരൻ എന്ന കഥ പാത്രത്തെ മികവുറ്റത്താക്കിയ മനോഹരൻ പാവറട്ടി മികച്ച നടനുള്ള പുരസ്കാരവും ആലപ്പുഴ വച്ച് നടന്ന അവാർഡ് സമർപ്പണ ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ. പോൾസൺ എന്നിവരിൽ നിന്നും രണ്ടു അവാർഡുകളും ചലച്ചിത്ര താരം ശ്രീ. ഷാജു നവോദയിൽ നിന്നും സർട്ടിഫിക്കറ്റുകളും മനോഹരൻ പാവറട്ടി സ്വീകരിച്ചു.

കോവിഡ് മഹാമാരി ലോകമെമ്പാടും സംഹാര തണ്ഡവമാടിയ സമയത്താണ് ഈ സിനിമ പൂർണമായും ബഹറിനിൽ ചിത്രീകരിച്ചത്. ബഹിറിനിൽ കല രംഗത്തെ പ്രശസ്തരായ വിനോദ് അളിയത്ത്, ജയ രവികുമാർ, ബിനോജ് ബാലൻ, സൗമ്യ സജിത്ത്, ഉണ്ണി തുടങ്ങി നിരവധി പേർ ഈ സിനിമയിൽ അഭിനേതാക്കളായ ഇതിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി സമാജം പ്രസിഡന്റ്‌ ശ്രീ. പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി. ശ്രീ വർഗീസ് കാരക്കൽ , കലാവിഭാഗം സെക്രട്ടറി ശ്രീ. ശ്രീജിത്ത്‌ ഫെറോക്, മെമ്പർഷിപ് സെക്രട്ടറി ശ്രീ. ദിലീഷ് കുമാർ, സിനിമ ക്ലബ്‌ കൺവീനർ ശ്രീ അരുൺ ആർ പിള്ള എന്നിവർ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!