വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയ സമ്മേളനം നടന്നു

VOA

ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ ‘വോയ്‌സ് ഓഫ് ആലപ്പി’യുടെ റിഫ ഏരിയ സമ്മേളനവും മെമ്പർഷിപ്പ് ക്യാമ്പയിനും നടന്നു. റിഫയിലെ ഊട്ടി റെസ്റ്റോറന്റിൽ കൂടിയ സമ്മേളനം, വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി അനിൽ യു കെ ഉൽഘാടനം ചെയ്‌തു.

ഏരിയ പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷനായ സമ്മേളനത്തിൽ, സെൻട്രൽ കമ്മറ്റി പ്രസിഡൻറ് സിബിൻ സലിം, ട്രെഷറർ ജി. ഗിരീഷ് കുമാർ, ജോയിൻ സെക്രട്ടറി അശോകൻ താമരക്കുളം, എന്റർടൈൻമെന്റ് സെക്രട്ടറിയും റിഫ ഏരിയ കോർഡിനേറ്ററുമായ ദീപക് തണൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മെമ്പർഷിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മെമ്പർഷിപ്പ് സെക്രെട്ടറി ജിനു ജി കൃഷ്‌ണൻ മറുപടി നൽകി. ഏരിയ സെക്രെട്ടറി ഗിരീഷ് ബാബു സ്വാഗതം പറഞ്ഞ സമ്മേളനത്തിന് ജോയിൻ സെക്രെട്ടറി അനിൽ കെ തമ്പി നന്ദി അറിയിച്ചു.

ഏരിയ വൈസ് പ്രസിഡൻറ് ഹരികുമാർ, ട്രെഷറർ ജീമോൻ ജോയ്, എക്സിക്യൂട്ടീവ് അംഗം രാജേന്ദ്രൻ പി കെ എന്നിവരുൾപ്പെടെ എൺപതിലധികം അംഗങ്ങൾ പങ്കെടുത്തു. റിഫ, അസ്‌കർ ഏരിയകളിലുള്ള ആലപ്പുഴജില്ലക്കാർക്ക് വോയ്‌സ് ഓഫ് ആലപ്പിയിൽ ജോയിൻ ചെയ്യുന്നതിന് 3908 7184, 3696 2896 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!