മനാമ: സ്നേഹകേരളം കാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ് ഹാജിയാത്ത്, സൗത്ത് റിഫ, വെസ്റ്റ് റിഫ യൂണിറ്റുകൾ സംയുക്തമായി “ചായ ചർച്ച” സംഘടിപ്പിച്ചു. ഐ.സി. എഫ് റിഫ സെൻട്രൽ പ്രസിഡന്റ് ശംസുദ്ധീൻ സുഹരി മോഡറേറ്റർ ആയിരുന്നു.
“സ്നേഹകേരളം: ചേർന്ന് നിൽക്കാൻ എന്താണ് തടസ്സം?എന്ന വിഷയത്തിൽ ഫിലിപ്പ് (കോട്ടയം പ്രവാസി ഫോറം) വിശ്വനാഥൻ (ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി) തോമസ് (ഇന്ത്യൻ ഓർത്തഡോക്സ്), വിനോദ് രാജേന്ദ്രൻ (എ.കെ.ഡി.എഫ്), ഐ സി എഫ് നാഷണൽ സെക്രട്ടറി റഫീഖ് ലത്വീഫി വരവൂർ തുടങ്ങിയവർ സംസാരിച്ചു.
ഐ.സി.എഫ് റിഫ മദ്രസ്സ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ആസിഫ് നന്തി സ്വാഗതവും ഇർഷാദ് ആറാട്ടുപുഴ നന്ദിയും പറഞ്ഞു