‘പ്രകാശതീരം’ ദ്വിദിന ഖുര്‍ആന്‍ പ്രഭാഷണത്തിന് വ്യാഴാഴ്ച തുടക്കം

New Project (72)

മനാമ: ഐ.സി.എഫ് ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന ദ്വിദിന ഖുര്‍ആന്‍ പ്രഭാഷണത്തിന് വ്യാഴായ്ച(23-03-23)തുടക്കമാകും. മുഹറഖ് സയാനി ഓഡിറ്റോറിയത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി ക്രമീകരിച്ച പ്രകാശ തീരം ഖുര്‍ആന്‍ പ്രഭാഷണത്തിന് കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതനും പ്രഭാഷകനുമായ പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും.

ലോകത്ത് ഏറ്റവും കൂടുതല്‍ മനഃപാഠമാക്കുന്നതും പാരായണം ചെയ്യപ്പെടുന്നതുമായ പരിശുദ്ധ ഖൂര്‍ആനിന്റെ വെളിച്ചം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി 2012ലാണ് ഐ.സി.എഫ് പ്രകാശ തീരം പരിപാടിക്ക് തുടക്കം കുറിച്ചത്. എല്ലാ വര്‍ഷവും റമളാന്‍ മാസത്തിന്റെ മുന്നോടിയാണ് പരിപാടി സംഘടിപ്പിക്കാറുള്ളത്. ഈ വര്‍ഷത്തെ പ്രഭാഷണത്തിന് വിപുലമായ ഒരുക്കങ്ങള്‍ ഐ.സി.എഫ് ദഅവാ സമിതിക്ക് കീഴില്‍ നടന്നുവരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!