bahrainvartha-official-logo
Search
Close this search box.

പടവ് കുടുംബ വേദി വിന്നേഴ്സ് ഡേ സംഘടിപ്പിച്ചു

WhatsApp Image 2023-03-21 at 5.37.12 PM

മനാമ: പടവ് കുടുംബ വേദി പത്താം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഡ്രോയിങ് ആൻഡ് കളറിംഗ് കോമ്പറ്റീഷൻ വിജയികൾക്കുള്ള അവാർഡ് വിതരണം ഉമ്മുൽ അസം കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രസിഡൻറ് സുനിൽ ബാബുവിന്റെ അധ്യക്ഷത യിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി സ്വാഗതം പറഞ്ഞു കിംസ് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ താരിഖ് നജീബ് പരിപാടി ഉദ്ഘാടനം ചെയ്തു.

ഡോക്ടർ അമൽ എബ്രഹാം ‘കുട്ടികളിലെ മാനസികാരോഗ്യം’ എന്ന വിഷയത്തിൽ പ്രത്യേക ക്ലാസ്സ്‌ സംഘടിപ്പിച്ചു.ഷാഹിദ് ഖാൻ, ഭൂവേന്ദ്ര പട്ട ക്, ആമിന സുനിൽ എന്നിവർ വിധികർത്തകൾ ആയിരുന്നു.രക്ഷാധികാരികളായ ഷംസ് കൊച്ചിൻ ഉമ്മർ പാനായിക്കുളം ബഹറിനിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന ജർമ്മൻ എൻവിറോണമെന്റൽ അഡ്വ. കായി മീത്തിഗ് ,ബഷീർ അമ്പലായി,എബ്രഹാം ജോൺ,ഫസലുൽ ഹഖ് അസിൽ അബ്ദുൽ റഹ്മാൻ, നൗഷാദ് മഞ്ഞപ്പാറ, മുസ്തഫ കളമശ്ശേരി,ബദറുൽ പൂവാർ തുടങ്ങിയവർ വിജയികൾക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു.

തുടർന്ന് പടവ് കുടുംബ വേദിയിലെ കുട്ടികൾ സംഘടിപ്പിച്ച നൃത്ത സംഗീത പരിപാടിയിൽ ഗീത് മെഹബൂബ് നേതൃത്വം നൽകി.അബ്ദുൽ സലാം, സഹൽ തൊടുപുഴ, സജിമോൻ,ഹകീം പാലക്കാട്,റസിൻ ഖാൻ, സഗീർ, പ്രവീൺ കുമാർ,എന്നിവർ പരുപാടിക്ക് നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!