“ഈദ് നൈറ്റ് 2023” ടിക്കറ്റ് ഉദ്‌ഘാടനം ചെയ്തു

EID NIGHT

മനാമ: ഒന്നാം പെരുന്നാൾ ദിവസം ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ ഡോട്സ് മീഡിയയുടെ ബാനറിൽ ഓറ ആർട്സ് സെന്റർ സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് 2023 മ്യൂസിക്കൽ ഡാൻസ് കോമഡി ഷോ ടിക്കറ്റ് ഉത്ഘാടനം ഉമ്മൽ ഹസം ബാങ്കോക്റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്നു. പ്രോഗ്രാം ഡയറക്ടർ മനോജ് മയ്യന്നൂർ സ്വാഗതം പറഞ്ഞചടങ്ങിന് സാമൂഹിക പ്രവർത്തകൻ ചെമ്പൻജലാൽ നേതൃത്വം നൽകി.ഇന്ത്യൻ ക്ലബ്ബ് ജനറൽസെക്രട്ടറി ശ്രീ:സതീഷ് ഗോപിനാഥ്‌ ഇന്ത്യൻ സ്കൂൾ മുൻചെയർമാൻ ശ്രീ:എബ്രഹാം ജോണിനു ആദ്യ ടിക്കറ്റ് നൽകി ഉത്ഘാടനം ചെയ്തു.

ഓൺലൈൻ വഴിയുള്ള പ്രോഗ്രാം ടിക്കറ്റിന്റെ ആദ്യ ബുക്കിങ് സാമൂഹികപ്രവർത്തകൻ നാസർ മഞ്ചേരി നിർവ്വഹിച്ചു. സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും, സംഘടനാ നേതാക്കൻമ്മാരുമായ ഡേവിസ്ബാലകൃഷ്ണൻ, ജ്യോതിഷ് പണിക്കർ, സജീവ്പാക്കയിൽ, സോവിച്ചൻ ചെന്നാട്ടുശ്ശേരി, ഷംസു വെംബ്ബറ, സത്യൻ പേരാബ്ര, അജിപിജോയ്, യുകെ അനിൽ കുമാർ, പങ്കജനാഭൻ, പ്രമോഷൻ സന്തോഷ്കുമാർ, തോമസ്സ്ഫിലിപ്പ്, ഡോ:ജീത്തു രാമചന്ദ്രൻ, രാമത്ത്ഹരിദാസ്, അജിത്കുമാർ കണ്ണൂർ, റിയാസ് തരിപ്പയിൽ, സെയ്ദ്തു ടങ്ങിയവർആശംസകൾ നേർന്നു.

പ്രവീൺ മണികണ്oൻ, മുഹമ്മദ്പുഴക്കര, പർവീൺനാസർ, സ്മിതമയ്യന്നൂർ, വൈഷ്ണവ്ദത്ത്, ഫാസിൽ, വൈഭവ്ദത്ത്‌, മഹേഷ്കുമാർ, ഇർഫാൻ, അക്ഷയ്, അനൂപ്, സിമിഅനൂപ്, ഹിബഹംസ, ശ്രീജൻ, ബിജുഅൽസാൻ, ഫൈസൽപാട്ടാണ്ടി, അബ്ബാസ്, അവിനാഷ്, സുന്ദർ, അഷ്‌റഫ്പുതിയപാലം, റിഷാദ് കോഴിക്കോട്, ഇമാൻഫാത്തിമ, ക്രിസ്സ്, പ്രസാദ്പ്രഭാകർ, ശുഭഅജിത് തുടങ്ങിയവർപരിപാടികൾ നിയന്ദ്രിച്ചു. ജേക്കബ്തേക്കിൻതോട് നന്ദിപറഞ്ഞു.

പരിപാടിയുടെ ടിക്കറ്റുകൾ തിങ്കളാഴ്ച്ചമുതൽ ബഹറിൻ മാർക്കറ്റിൽലഭിക്കുന്നതാണ്. ടിക്കറ്റ്നിരക്കുകൾ: 25 ദിനാർ 4 പേർ, 7 ദിനാർ ഒരാൾ, 5 ദിനാർ ഒരാൾ, 3 ദിനാർ ഒരാൾ. കൂടുതൽ വിവരങ്ങൾക്ക്: 39694171, 37381671, 35651854 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!