കൊല്ലം പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

-iftar-guests

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ നടത്തിയ ഇഫ്താര്‍ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെസിഎ ഹാളില്‍ നടന്ന 550 ൽ അധികം ആളുകൾ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തില്‍ കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരക്കൽ, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനും കെപിഎ രക്ഷാധികാരിയുമായ പ്രിന്‍സ് നടരാജന്‍, ഐ.സി.ആർ.എഫ്. ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, റഫീഖ് അബ്ദുല്ല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സഈദ് റമദാന്‍ നദവി റമദാന്‍ സന്ദേശം നല്‍കി. എബ്രഹാം ജോൺ, കൊല്ലോത്ത് ഗോപിനാഥ്മേനോൻ, ബിനോജ് മാത്യു, ബിനു മണ്ണിൽ, കെ.ടി സലിം, നൈന, ബഷീർ അമ്പലായി, ചന്ദ്രബോസ്, സുബൈർ കണ്ണൂർ, നൗഷാദ് മഞ്ഞപ്പാറ, അനീസ്, സൽമാൻ, ഷാജി മൂതല, നജീബ് കടലായി, ഷിബു പത്തനംതിട്ട, കെ. ആർ നായർ, പ്രവീൺ നായർ, അൻവർ നിലമ്പൂർ, ഹരീഷ് നായർ, നിസാർ, ബിനു കുന്നംതാനം, സോവിച്ചൻ, അൻവർ ശൂരനാട്, ബിജു മലയിൽ, സയ്ദ് ഹനീഫ്, ദീപക് മേനോൻ, അനസ് റഹിം, അജിത് കുമാർ, ജേക്കബ്‌ തേക്കുതോട്, റംഷാദ് അയിലക്കാട്, താരിഖ് നജീബ്, ധനേഷ് മുരളി, സുനിൽ ബാബു, തോമസ് ഫിലിപ്പ്, ബിജു ജോർജ്, അബ്ബാസ്, അനിൽകുമാർ, അജികുമാർ, ഗംഗൻ തൃക്കരിപ്പൂർ, രാജേഷ് കുമാർ, ഷൈജു കമ്പ്രത്ത്, എടത്തൊടി ഭാസ്കരൻ തുടങ്ങി ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഇഫ്‌താർ കൺവീനർ സലിം തയ്യിൽ സ്വാഗതം ചെയ്ത സംഗമത്തില്‍ കെപിഎ പ്രസിഡന്‍റ് നിസാര്‍ കൊല്ലം അധ്യക്ഷത വഹിച്ചു. സംഗമത്തിന് ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ നന്ദി രേഖപ്പെടുത്തി. സെക്രട്ടറിയറ്റ് അംഗങ്ങളായ രാജ് കൃഷ്ണൻ, കിഷോർ കുമാർ, സന്തോഷ്‌ കാവനാട്, അനോജ് മാസ്റ്റർ, ബിനു കുണ്ടറ, ഇഫ്‌താർ കൺവീനർമായ കോയിവിള മുഹമ്മദ്, സജീവ് ആയൂർ, അജിത് ബാബു, പ്രശാന്ത് പ്രബുദ്ധൻ, ഡിസ്‌ക്‌ട്രിക്ട് കമ്മിറ്റി അംഗങ്ങളായ പ്രമോദ് വി.എം. മനോജ്‌ ജമാൽ, നിഹാസ് പള്ളിക്കൽ, നവാസ് കരുനാഗപ്പള്ളി, അനൂപ് തങ്കച്ചൻ, വിനു ക്രിസ്ടി, അനിൽ കുമാർ, കൃഷ്ണകുമാർ, രതിൻ തിലക്, രഞ്ജിത് ആർ പിള്ള, വിഷ്ണു വേണുഗോപാൽ, സിദ്ധിഖ് ഷാൻ, നിസാം, മുഹമ്മദ് റാഫി, ലിനീഷ് പി ആചാരി, പ്രദീപ് കുമാർ, ഫൈസൽ, ഷഹീൻ മഞ്ഞപ്പാറ, ബോജി രാജൻ, വിനീഷ്, മഹേഷ്, സാജൻ നായർ , ഷിബു സുരേന്ദ്രൻ , മജു വർഗീസ് , ബിജു ആർ , ജോബിൻ പ്രവാസി ശ്രീ കൺവീനർമാരായ ജിബി ജോൺ, ജ്യോതി പ്രമോദ്, അഞ്ജലി രാജ്, റസീല മുഹമ്മദ്, ബ്രിന്ദ സന്തോഷ്, ഷാമില ഇസ്മായിൽ എന്നിവരും സംഗമത്തിന് നേതൃത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!