മനാമ: കേരള കാത്തലിക് അസോസിയേഷന്‍ പെസഹാ ദിനത്തില്‍ അംഗങ്ങള്‍ക്കായി അപ്പം മുറിക്കല്‍ ശുശ്രൂഷ ചടങ്ങ് സംഘടിപ്പിച്ചു. പ്രാര്‍ഥനാ ചടങ്ങുകള്‍ക്കൊപ്പം, മുതിര്‍ന്ന അംഗങ്ങളായ എബ്രഹാം ജോണ്‍, സേവി മാത്തുണ്ണി, വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ അപ്പം മുറിച്ച് അംഗങ്ങള്‍ക്ക് നല്‍കി.
കെ.സി.എ. ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.സി.എ. പ്രസിഡന്റ് നിത്യന്‍ തോമസ് അധ്യക്ഷത വഹിച്ചു. കെ.സി.എ. സ്‌പോണ്‍സര്‍ഷിപ്പ് ചെയര്‍മാന്‍ സേവി മാത്തുണ്ണി പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കെ.സി.എ. കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എബ്രഹാം ജോണ്‍ അംഗങ്ങള്‍ക്ക് പെസഹാ ദിന സന്ദേശം നല്‍കി. കെ.സി.എ. മുന്‍ പ്രസിഡന്റുമാരും കെ.സി.എ. അംഗങ്ങളും ലേഡീസ് വിംഗ് അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.