നമ്മൾ ചാവക്കാട്ടുക്കാർ ബഹ്‌റൈൻ ചാപ്റ്റർ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു

WhatsApp Image 2023-04-10 at 8.05.04 PM

മനാമ: നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്ത്താർ വിരുന്നിനോടനുബന്ധിച്ചു ബഹ്‌റൈനിലെ ചാവക്കാട്ടുകാരും, ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക, സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.

ഇഫ്താർ വിരുന്നിൽ നടന്ന സാംസ്കാരിക കൂട്ടായ്മയിൽ വെച്ച് ബഹ്‌റൈനിൽ സന്ദർശനത്തിനെത്തിയ ചാവക്കാട്ടുകാരനായ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ഫിറോസ് പി തൈപറമ്പിലിനെ നമ്മൾ ചാവക്കാട്ടുകാർ ബഹ്റൈൻ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു.

നിരവധി സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകർ പങ്കെടുത്ത സ്നേഹ കൂട്ടായ്മയിൽ നമ്മൾ ചാവക്കാട്ടുകാർ ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് ഫിറോസ് തിരുവത്ര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.പി അബ്ദുറഹിമാൻ സ്വാഗതവും പി.വി യൂസഫ് അലി നന്ദിയും പറഞ്ഞു,

പരിപാടിയുടെ മുഖ്യ പ്രയോകരായ ഡിസ്കവർ ഇസ്ലാം പ്രധിനിധി അബ്ദുൽ ഗഫൂർ റമദാൻ സന്ദേശം നൽകിയ ചടങ്ങിൽ. പ്രയോചകരായ അൽ റബീഹ് മെഡിക്കൽ സെന്റർ ജനറൽ മാനേജർ നൗഫൽ, കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള, ബഹ്‌റൈൻ കേരളീയ സമാജം മുൻ ജനറൽ സെക്രട്ടറി വീരമണി, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഏബ്രഹാം ജോൺ, ലേക കേരളസഭാഗം ഷാജി മൂതല, രക്ഷാധികാരി രാജൻ പാലയൂർ എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ വെച്ച്, ഡിസ്കവർ ഇസ്ലാം പ്രധിനിധി അബ്ദുൽ ഗഫൂറിന് രക്ഷാധികാരി രാജൻ പാലയൂരും, അൽ റബീഹ് മെഡിക്കൽ സെന്റർ ജനറൽ മാനേജർ നൗഫലിന് സെക്രട്ടറി ഇ.പി അബ്ദുറഹിമാനും മെമെന്റോകൾ നൽകി ആദരിച്ചു.

സകരിയ, സിറാജ്, ഫാറൂഖ്, ഫൈസൽ, കലിം, സുഹൈൽ, ഷുഹൈബ്, അഭിലാഷ്, ഷിബു, ഗണേഷ്, വിജയൻ, ഷെജീർ നൗഷാദ് അമാനത്ത്,ഷഫീഖ്, ഫഹദ് ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!