മനാമ: മദ്രസ്സാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും, പ്രവർത്തകർക്കുമായി അൽ റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച ഇഫ്താർ ശ്രദ്ധേയമായി. മദ്രസ്സ ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടിയിൽ അൽ റബീ ഹ് മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് മാനേജർ ഷൈജാസ് അഹ്മദ്, ബിസിനസ് ഡെവലൊപ്മെന്റ് മാനേജർ ഹസൽ ഫർഹാൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
സെന്റർ പ്രബോധനകൻ സി.ടി. യഹ്‌യ വ്രതാനുഷ്ടാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സദസ്സിന് ഉൽബോധനം നൽകി. അൽ ഹിദായ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി രിസാലുദ്ദീൻ, ഫിനാൻസ് സെക്രട്ടറി അബ്ദുൽ റസാഖ് വിപി., കൺവീനർ അബ്ദുൽ സലാം, ഓർഗനൈസിങ് സെക്രട്ടറി ബിനു ഇസ്മായിൽ, യാഖൂബ് ഈസ്സ, അബ്ദുൽ അസീസ് ടി.പി., അബ്ദുൽ ഗഫൂർ പാടൂർ, മുഹമ്മദ് നസീർ, ലത്തീഫ് സി.എം. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മദ്രസ്സാ പ്രിൻസിപ്പൽ ലത്തീഫ് ചാലിയം പരിപാടികൾ നിയന്ത്രിച്ചു.