മനാമ: വര്‍ഷങ്ങളോളമായി യു.പി.പി നേതൃനിരയിലെ സജീവ സാന്നിദ്ധ്യവും കുടുംബ സൗഹൃദവേദി വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നീ സംഘടനകളുടെ എക്സിക്യുട്ടീവ് കമമിറ്റി അംഗവുമായ അജി ജോര്‍ജ്ജിന് ഉന്നത ജോലി ആവശ്യാര്‍ത്ഥം യുകെയിലേക്ക് പോകുന്ന സാഹചര്യത്തില്‍ യു.പി.പി ഹൃദ്യമായ യാത്രയയപ്പ് നല്‍കി. യു.പി.പി ചെയര്‍മാനും ഇന്‍ഡ്യന്‍ സ്കൂള്‍ മുന്‍ചെയര്‍മാനുമായ എബ്രഹാം ജോണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എഫ്.എം. ഫൈസല്‍ സ്വാഗതവും ജ്യോതിഷ് പണിക്കര്‍ നന്ദിയും പറഞ്ഞു. ബി.എം.സി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത് മുഖ്യ അതിഥിയായിരുന്നു.
എബ്രഹാം ജോണ്‍ അജി ജോര്‍ജ്ജിനെ ഉപഹാരം നല്‍കി ആദരിച്ചു. യു.പി.പി ഏരിയ കോഡിനേറ്റര്‍ അനില്‍.യു.കെ, യു.പി.പി നേതാക്കളായ ബിജു ജോര്‍ജ്ജ്, ഹരീഷ് നായര്‍, ഡോക്ടര്‍സുരേഷ് സുബ്രമണ്യം, വി.സി.ഗോപാലന്‍, ജോണ്‍ ബോസ്കോ, എബിതോമസ്, ദീപക് മേനോന്‍, അന്‍വര്‍ നിലമ്പൂർ, പ്രവീണ്‍, ജോര്‍ജ്ജ്, തോമസ്ഫിലിപ്പ് , അബ്ബാസ് സേഠ്, അന്‍വര്‍ ശൂരനാട്, ജോണ്‍ തരകന്‍, കോഴിക്കോട് ജില്ലാ അസോസിയേഷന്‍ ഭാരവാഹികളായ ജോണി താമരശ്ശരി ജോജിഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.