മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് പീറ്റേഴ്സ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു. ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺ, റവ. ഫാ. റെജി ചവർപനാൽ, വൈസ് പ്രസിഡന്റ് മാത്യു വർക്കി, സെക്രട്ടറി സന്തോഷ് ആഡ്രുസ് ഐസക്, മാനേജിങ് കമ്മറ്റി ഭാരവാഹികളായ സിബു ജോൺ, ബാബു മാത്യു, ലിജോ കെ അലക്സ്, ദീപു പോൾ, ബിനു കോട്ടയിൽ, യൂത്ത് അസോസിയേഷൻ സെക്രട്ടറി ജിനോ സ്കറിയ, ജോയിന്റ് സെക്രട്ടറി ജിതിൻ കെ കുര്യൻ എന്നിവർ ഇഫ്താർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.