മനാമ: ബഹ്‌റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ബിസിഐസിഎഐ) – ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററുകൾ സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ റമദാൻ സ്പെഷ്യൽ രാത്രികാല രക്തദാന ക്യാമ്പ് നടത്തി. അൻപതോളം പേര് ക്യാമ്പിൽ രക്തം ദാനം ചെയ്തു.
ബിസിഐസിഎഐ ചെയർപേഴ്സൺ ഷാർമിള സേഥ്, വൈസ് ചെയർപേഴ്സൺ സ്ഥാനുമൂർത്തി മീര, സെക്രട്ടറി നിഷ കൊത്വാനി, ട്രെഷറർ ക്ലിഫ്‌ഫോർഡ് ഡിസൂസ, ജോയിന്റ് സെക്രട്ടറി ഏകനഷ് അഗ്രവാൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അങ്കുഷ് മൽഹോത്ര, ബിഡികെ ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലീം, പ്രസിഡൻറ് ഗംഗൻ തൃക്കരിപ്പൂർ, വൈസ് പ്രസിഡണ്ട്, സിജോ ജോസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ സാബു അഗസ്റ്റിൻ,രാജേഷ് പന്മന,സുനിൽ, നിതിൻ ശ്രീനിവാസ്, സെന്തിൽ കുമാർ, ലേഡീസ് വിങ് കോർഡിനേറ്റർ രേഷ്മ ഗിരീഷ്, റിയ ഗിരീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.