മനാമ: മാതാ അമൃതാനന്ദമയി മഠവും വേള്‍ഡ് മലയാളി കൗണ്‍സിലിലും ഒത്തു ചേര്‍ന്ന് അമ്മയുടെ സ്വപ്നകര്‍മ്മ പദ്ധതിയായ ‘വിഷു തൈ നീട്ടം’ എന്ന കര്‍മ്മത്തില്‍ ബഹ്‌റൈന്‍ മാതാ അമൃതാന്ദമയി സേവാ സമിതിയും പങ്കുചേര്‍ന്നു. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷമായി മഠം ഈ കര്‍മ്മപദ്ധതികള്‍ നടത്തി വരികയാണ്. ബഹ്റൈന്‍ കോര്‍ഡിനേറ്റര്‍ സുധീര്‍ തിരുനിലത്ത് നേതൃത്വം നല്‍കിയ പരിപാടിയില്‍ മനോജ്, സന്തോഷ് കൊമ്പിലാത്, വിനയന്‍, സതീഷ്, സന്തോഷ്, ശ്രീജിത്ത്, ഷൈജു എന്നിവരും സന്നിഹിതരായിരുന്നു.
