ബഹ്‌റൈൻ വളാഞ്ചേരി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

New Project - 2023-04-16T113249.054

മനാമ: ബഹ്‌റൈൻ വളാഞ്ചേരി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സിഞ്ചിലുള്ള ബു അലി റെസ്റ്റോറന്റിൽ വെച്ചു നടന്ന സംഗമത്തിൽ അസോസിയേഷൻ മെമ്പർമാരും ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു. ജനറൽ സെക്രെട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് മുനീർ ഒറവകോട്ടിൽ അധ്യക്ഷത വഹിച്ചു. Dr. മുജീബ് റഹ്മാൻ (റോയൽ ബഹ്‌റൈൻ ഹോസ്പിറ്റൽ) ഉത്ഘാടനം നിർവഹിക്കുകയും റഹീം ആതവനാട്, ഉമ്മർ ഹാജി ചേനാടൻ, ഗംഗൻ തൃക്കരിപ്പൂർ(BDK ബഹ്‌റൈൻ ),റഹീം സഖാഫി,മുഹമ്മദാലി മലപ്പുറം, കരീം മാവണ്ടിയൂർ തുടങ്ങിയവർ ആശംസകൾ നേരുകയും ചെയ്തു. പ്രശസ്ത വാഗ്മി അബ്ദു റഹീം സഖാഫി നൽകിയ റമദാൻ സന്ദേശം സംഗമത്തെ ഭക്തി സാന്ദ്രമാക്കി. കരീം മോൻ, അഹമ്മദ് കുട്ടി,മുഹമ്മദാലി ഇരിമ്പിളിയം,റിഷാദ്, രാജേഷ്, ബിലാൽ, വാഹിദ്, ഹമീദ്, നാസർ മോൻ, റിയാസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!