മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ അംഗങ്ങൾക്കായി, ഇഫ്താർ വിരുന്നും, സൗജന്യ മെഡിക്കൽ ക്യാമ്പും സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ആഡിറ്റോറിയത്തിൽ വച്ച് നടന്നു . 250 ൽ പരം അംഗങ്ങൾ പങ്കെടുത്ത ഇഫ്താർ വിരുന്നിൽ, ഇസ്കോൺ ബഹ്രൈൻ സീനിയർ അംഗം ശ്രീ. പ്രസന്നാത്മ നയമി ദാസ് പ്രഭു മുഖ്യ പ്രഭാഷണം നടത്തി. ഏരിയ കോ-ഓർഡിനേറ്റർ സലീം തയ്യിൽ റമദാൻ സന്ദേശം നൽകി. പരസ്പര സ്നേഹത്തിനും, ലോക നന്മയ്ക്കും സമാധാനത്തിനും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്ന മതസൗഹാർദ്ദ കൂട്ടായ്മയായി മാനവരാശി മാറണം എന്ന് അതിഥികൾ ഉദ്ഘോഷിച്ചു.
ഏരിയ പ്രസിഡൻറ് ലിനീഷ് പി ആചാരിയുടെ അധ്യക്ഷതയിൽ കൂടിയ ഇഫ്താര്‍ സംഗമത്തിനു സെക്രട്ടറി ജോസ് ജി. മങ്ങാട് സ്വാഗതം ആശംസിച്ചു. ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ്, കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, എന്നിവർ ആശംസകൾ അർപ്പിച്ചു. ഏരിയ ട്രഷറർ സുരേഷ് എസ് ആചാരി നന്ദി അറിയിച്ചു. ഗുരുദേവ സോഷ്യൽ സൊസൈറ്റി ജനറൽ സെക്രെട്ടറി ബിനുരാജ്, കെപിഎ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി അനോജ് മാസ്റ്റർ, ട്രഷറർ രാജ് കൃഷ്ണൻ, അസിസ്റ്റന്റ് ട്രഷറർ ബിനു കുണ്ടറ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സന്തോഷ് കാവനാട്, സജീവ് ആയൂർ, രജീഷ് പട്ടാഴി എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.