മനാമ: ഇന്ത്യൻ ക്ലബ്ബും ഇന്ഡക്സ് ബഹ്‌റൈനും സംയുക്തമായി സംഘടിപ്പിച്ച ഇഫ്‌താർ സംഗമം 13 ഏപ്രിൽ വ്യാഴം നടന്നു. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു . കാപിറ്റൽ ഗവര്ണറേറ്റ് റിലേഷന്ഷിപ് ആൻഡ് ഫോളോ അപ് ഡയറക്ടർ യൂസഫ് ലോറി വിശിഷ്ട അതിഥിയായിരുന്നു. പ്രമുഖ വാഗ്മിയും മത പണ്ഡിതനും ആയ ഫർഹത്ത് മുഹമ്മദ് അൽ കിണ്ടി റമദാൻ പ്രഭാഷണം നടത്തി.
വിവിധ സംഘടനാ നേതാക്കളും സ്ഥാപന മേധാവികളും ക്ലബ്ബ് മെമ്പേഴ്സും ഇന്ഡക്സ് രക്ഷിതാക്കളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു. കൃത്യമായ ആസൂത്രണത്തിന്റെ ഫലമായി ഇഫ്താറിന് ശേഷം 6.30 മുൻപായി തന്നെ ചടങ്ങുകൾ അവസാനിപ്പിക്കുവാൻ കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. ഇന്ത്യൻ ക്ലബ്ബ് പ്രസിഡന്റ് കെ എം ചെറിയാൻ അദ്ധ്യക്ഷത വഹിച്ച ഇഫ്താർ മീറ്റ് ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥ് സ്വാഗതം പറഞ്ഞു. ഇന്ഡക്സ് കൺവീനർ റഫീക്ക് അബ്ദുള്ള പരിപാടികൾ നിയന്ത്രിച്ചു. ഇഫ്താർ ജനറൽ കൺവീനർ സിറാജുദ്ധീൻ, അജി ഭാസി, അനീഷ് വർഗ്ഗീസ്, സെന്തിൽ കുമാർ, നവീൻ നമ്പ്യാർ, നന്ദകുമാർ , ജൂനിത്ത്, സേവി മാത്തുണ്ണി, ലത്തീഫ് ആയഞ്ചേരി, തിരുപ്പതി, ബിജോയ് , ടി ജെ. ഗിരീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി .
								
															
															
															
															








