മനാമ: ജോലി ആവശ്യാര്‍ത്ഥം ബഹ്റൈനിൽ നിന്ന് യുകെയിലേക്ക് പോകുന്ന അജി ജോര്‍ജ്ജിന് മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം ഹൃദ്യമായ യാത്രയയപ്പ് നല്‍കി. മഹാത്മ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ തുടക്കകാലം മുതൽ നേതൃ നിരയിൽ സജീവമായിരുന്ന അജി ജോർജ് ,നിലവിൽ എക്സിക്യൂട്ടീവ് അംഗമാണ്.
പ്രസിഡന്റ് എബി തോമസിന്റെ അദ്ധ്യക്ഷതയിൽ,സൽമാനിയ ഇൻഡ്യൻ ഡിലൈറ്റ്സ് ഹാളിൽ നടന്ന ചടങ്ങിന് ജനറൽ സെക്രട്ടറി സനൽ കുമാർ സ്വാഗതം പറഞ്ഞു. മുൻ പ്രസിഡന്റ് അഡ്വ. പോൾ സെബാസ്റ്റ്യൻ അജി ജോര്‍ജ്ജിനെ ഉപഹാരം നല്‍കി ആദരിച്ചു . മുൻ പ്രസിഡന്റ് അനിൽ തിരുവല്ല, മുൻ ജനറൽ സെക്രട്ടറി വിനോദ് ഡാനിയേൽ, അനിൽ യു.കെ, തോമസ് ഫിലിപ്പ്, ഗോപാലൻ പി.സി., അജിത് കുമാർ , പവിത്രൻ പൂക്കുറ്റി, അഷ്റഫ്, വിനോദ് കണ്ണൂർ, ജോർജ് മാത്യൂ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു . യോഗത്തിൽ അജി ജോർജ് നന്ദി പറഞ്ഞു.