മനാമ: അൽ ഫുർഖാൻ സെന്റർ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മനാമ മർമറീസ് ഹോട്ടലിൽ വെച്ച് നടന്ന ഇഫ്താർ വിരുന്നിൽ അൽ ഫുർഖാൻ രക്ഷിതാക്കൾ സാമൂഹിക സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, വൈസ് പ്രസിഡന്റുമാരായ ഏ പി ഫൈസൽ, ടിപ് ടോപ് ഉസ്മാൻ, ഇന്ത്യൻ സ്കൂൾ വൈസ് പ്രസിഡന്റ് ജാഫർ, ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി, ജനറൽ സെക്രട്ടറി നൂറുദ്ദീൻ ഷാഫി, ഫ്രന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, വൈസ് പ്രസിഡന്റ ജമാൽ നദ്‌വി, ഹിദായ സെന്റർ ജനറൽ സെക്രട്ടറി റിസാലുദ്ദീൻ, എംഎം അബ്ദുറസാഖ്, സൂപർ എക്സ്പ്രസ് സിദ്ദീഖ് വെളിയങ്കോട് എന്നിവർ പങ്കെടുത്തു.
അൽ ഫുർഖാൻ സെന്റർ മുഖ്യ രക്ഷാധികാരി അബ്ദുൽ മജീദ് തെരുവത്ത്, പ്രസിഡന്റ് സൈഫുല്ല ഖാസിം, ട്രഷറർ നൗഷാദ് സ്കൈ എന്നിവർ അതിഥികളെ സ്വീകരിച്ചു. മൂസ സുല്ലമി റമദാൻ സന്ദേശം നൽകി. സുഹൈൽ മേലടി , അബ്ദുസ്സലാം ബേപ്പൂർ, മനാഫ് കബീർ, ഇൽയാസ് കക്കയം, അനൂപ് തിരൂർ, ഫാറൂഖ് മാട്ടൂൽ, ജാഫർ മൊയ്ദീൻ, ഫിറോസ് ഒതായി, ആരിഫ് അഹ്മദ്, നബീൽ ഇബ്‌റാഹീം, ഇഖ്ബാൽ കാഞ്ഞങ്ങാട്, അബ്ദുല്ല പുതിയങ്ങാടി, യൂസുഫ് കെപി, ആശിക് പിഎൻപി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.