bahrainvartha-official-logo
Search
Close this search box.

പ്രതിഭ സോക്കർ കപ്പ് -2023; സംഘാടക സമിതി രൂപീകരിച്ചു

WhatsApp Image 2023-04-16 at 10.32.25 PM

മനാമ: ബഹ്റൈൻ പ്രതിഭ കായിക വേദിയുടെ നേതൃത്വത്തിൽ മെയ് 12 മുതൽ മെയ് 19 വരെ ഹൂറ Al-Teel ഗ്രൗണ്ടിൽ നടക്കുന്ന പ്രതിഭ സോക്കർ കപ്പ് – 2023 ന്റെ സംഘടക സമിതി നിലവിൽ വന്നു. സലീഹിയയിലെ പ്രതിഭ ഹാളിൽ വെച്ച് നടന്ന സംഘാടക സമിതി യോഗത്തിന് പ്രതിഭ കേന്ദ്ര ജോ: സെക്രട്ടറി ഷംജിത് കോട്ടപ്പള്ളി സ്വാഗതം പറഞ്ഞു. പ്രതിഭ രക്ഷാധികാരി സമിതി അംഗം രാജേഷ് ആറ്റഡപ്പ അദ്ധ്യക്ഷനായിരുന്നു.

ലോക കേരള സഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി.വി.നാരായണൻ യോഗം ഉത്ഘാടനം ചെയ്തു. ലോക കേരള സഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ, രക്ഷാധികാരി സമിതി അംഗം ഷെറീഫ് കോഴിക്കോട്, പ്രതിഭ കേന്ദ്ര കമ്മിറ്റി ട്രഷറർ മിജോഷ് മൊറാഴ, കേന്ദ്ര കമ്മിറ്റി അംഗം നൗഷാദ് പുനൂർ എന്നിവർ ആശംസകൾ നേർന്നു. കായിക വേദി കൺവീനർ റാഫി കല്ലിങ്ങൽ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.

ചെയർമാൻ- രാജേഷ് ആറ്റഡപ്പ, ജനറൽ കൺവീനർ: റാഫി കല്ലിങ്ങൽ, ജോ : കൺവീനർമാർ: ശ്രീജിത് സൽമാബാദ് & സനു സംഗബ്,സാമ്പത്തിക വിഭാഗം കൺവീനർ : ഷംജിത് കോട്ടപ്പള്ളി, ജോ : കൺവീനർ : രജ്ഞിത് കുന്നന്താനം, വളണ്ടിയർ കമ്മിറ്റി കൺവീനർ : കെ.പി. അനിൽ ജോ:കൺവീനർമാർ ശ്രീലേഷ് & സുമേഷ്, ടീം കോർഡിനേഷൻ കൺവീനർ : വിപിൻ, ജോ: കൺവീനർ : സജ്ഞയ്, മീഡിയകൺവീനർ: ശിവ ഗുരുവായൂർ, ജോ: കൺവീനർ സബിൻ സഹലം എന്നിവരടങ്ങുന്ന 51 അംഗ സംഘാടകസമിതിയായിരിക്കും പ്രതിഭ സോക്കർ കപ്പ് 2023 ന് നേതൃത്വം നൽകുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!