മനാമ: പരമ്പരാഗതമായ ഗെയിമുകൾ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാസ്സർ ബിൻ ഹമദ് റമദാൻ ഫെസ്റ്റിവൽ ആരംഭിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന ഒരു മത്സര അന്തരീക്ഷമാണ് ഫെസ്റ്റിവലിൽ ഉള്ളത്.
യൂത്ത് ആൻഡ് സ്പോർട്സ് മിനിസ്റ്റർ ഐമെൻ അൽമയ്യിദ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. അദ്ദേഹം തിങ്കളാഴ്ച ഇസ സ്പോർട്സ് സിറ്റി സന്ദർശിക്കുകയും വിവിധ ഗെയിമുകളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. അൽ മൗറോത്ത് സ്പോർട്സ് കമ്മിറ്റി ചെയർമാൻ ഖലീഫ അൽ ഖ്വൌദ്, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ മുഹമ്മദ് അൽ നസ്ഫ് എന്നിവർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ആയിരക്കണക്കിന് ഡോളർ സമ്മാനം ലഭിക്കുന്ന മത്സരത്തിൽ 4,000 ത്തിൽ കൂടുതൽ പേർ പങ്കെടുക്കുന്നുണ്ട്. റമദാന്റെ ഇരുപതാം ദിവസമായ മെയ് 25 വരെ ഫെസ്റ്റിവൽ ഉണ്ടായിരിക്കും. ശൈഖ് നാസ്സർ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്.
ഫെസ്റ്റിവലിൽ ഡൊമോനോസ്, ചെസ്സ്, കാറോം (സിംഗിൾസ്, ഡബിൾസ്), ലുഡൊ, കാർഡ്
ഗെയിമുകളിൽ സിക്സ്-എ-സൈഡ് കോട്ട് ആൻഡ് ഹാൻഡ് എന്നിവ പരമ്പരാഗതമായ കളികളിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം ഇലക്ട്രോണിക് ഗെയിമുകളിൽ പ്യൂബിഗ്, പ്ലേസ്റ്റേഷൻസ് 2K ബാസ്കറ്റ്ബോൾ, ഫിഫ തുടങ്ങിയ മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ മത്സരത്തിലും പത്ത് ജേതാക്കൾക്കുള്ള സമ്മാനത്തുകയായി 200,000 ഡോളറിലധികം അനുവദിച്ചിട്ടുണ്ട്. ഫെസ്റ്റിവലിൽ കുടുംബത്തിനായുള്ള എക്സിബിഷനും കുട്ടികൾക്കായി ഗെയിമുകളും ഫുഡ് ട്രക്കുകളും വിനോദ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.