മനാമ: ബഹ്‌റൈൻ നവകേരളയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജുവലറിയും സംയുക്തമായി ബുർഹാമിലുള്ള സിയാം പ്രിന്റിംഗ് കമ്പനി അക്കോമഡേഷനിൽ ഇഫ്താർ സംഗമം നടത്തി. മതത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും വ്യത്യാസം ഇല്ലാതെ എല്ലാവരെയും സഹോദരങ്ങളായി കാണുക എന്നുള്ള സന്ദേശമാണ് ഇങ്ങനെയുള്ള ഇഫ്താറിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ നവകേരള പ്രസിഡന്റ് എൻ. കെ. ജയൻ പറഞ്ഞു.
സെക്രട്ടറി എ.കെ. സുഹൈൽ സ്വാഗതവും ലോക കേരളസഭ അംഗം ഷാജി മൂതല, ICRF കോർ കമ്മിറ്റി അംഗം ശ്രീ. ജാവേദ് പാഷ, ICRF അംഗം ശ്രീ. രാജീവൻ വില്ല്യാപിള്ളി, സിയാം പ്രിന്റിംഗ് കമ്പനി ജനറൽ മാനേജർ രഘുനാഥ് നായർ,സിയാം പ്രിന്റേഴ്സ് മാനേജർ പി. ഗോപകുമാർ മലബാർ ഗോൾഡ് പ്രതിനിധി യാസിർ എന്നിവർ ആശംസകൾ അറിയിച്ചു. റിഷാക്ക് നൂറാനി ഇഫ്ത്താർ സന്ദേശം നൽകി. ഇഫ്താർ സംഗമത്തിന് ബഹ്‌റൈൻ നവകേരള കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളും എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി. എം.സി.പവിത്രൻ നന്ദി പറഞ്ഞു.