മനാമ: തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്ന മെയ്ഡ്കൾക്കും ക്ലീനിങ് തൊഴിലാളികൾക്കും ശമ്പള കുടിശ്ശിക മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന രണ്ടു കുട്ടികൾ അടങ്ങുന്ന കുടുംബത്തിനും ഒരു മാസക്കാലയളവിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളുടെ കിറ്റ് വോയിസ് ഓഫ് ബഹ്‌റൈൻ ഇഫ്താർ കിറ്റുകളായി വിതരണം ചെയ്തു.
ഇതിലേക്ക് സാമ്പത്തികമായും ശാരീരികമായും സഹായിച്ച വോയിസ് ഓഫ് ബഹ്‌റൈന്റെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.
