മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ വനിതാ വിഭാഗത്തിന്, 2023 -24 വർഷത്തേയ്ക്കുള്ള പ്രവർത്തനസമിതി രൂപീകരിച്ചു. ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലീമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് പത്ത് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തത്.
സുവിത രാകേഷിനെ പ്രസിഡന്റായും, രശ്മി അനൂപിനെ ജനറൽ സെക്രട്ടറി ആയും, സന്ധ്യ ജയരാജിനെ ട്രെഷറർ ആയും, അനിത ശിവരാജനെ വൈസ് പ്രസിഡന്റായും, സുനിത സതീശനെ ജോയിന്റ് സെക്രട്ടറി ആയും തിരഞ്ഞെടുത്തു. ആശ സിബിൻ, ആതിര ധനേഷ്, ബാഹിറ അനസ്, രാജി ബാബു, അനിത എന്നിവരാണ് മറ്റ് കമ്മറ്റി അംഗങ്ങൾ. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതവും, വൈസ് പ്രസിഡന്റ് അനസ് റഹിം നന്ദിയും രേഖപ്പെടുത്തി. ജോയിൻറ് സെക്രട്ടറി അശോകൻ താമരകുളം ആശംസകൾ അറിയിച്ചു.