മനാമ: ബഹ്റൈന്‍ സ്റ്റുഡന്‍റ്സ് ഗൈഡന്‍സ് ഫോറം മനാമ അല്‍ റബീഅ് മെഡിക്കല്‍ സെന്‍ററുമായി സഹകരിച്ച് കെ.സി.എ ഹാളില്‍ നടത്തിയ സൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. പവിഴദ്വീപിലെ കുടുംബങ്ങളില്‍ രക്ഷിതാക്കളിലും കുട്ടികളിലും വര്‍ദ്ധിച്ചു വരുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് പരിഹാരം കാണാനും അവര്‍ക്കൊക്കെ സാന്ത്വനമായി മാറാനും കൗണ്‍സിലിങ്ങുകളും ചിത്രരചനാ കായിക മത്സരങ്ങളും മറ്റു പരിശീലനങ്ങളും നല്‍കി കുട്ടികളില്‍ തിളക്കമാര്‍ന്ന ഭാവി രൂപാന്തരപ്പടുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ബഹ്റൈന്‍ സ്റ്റുഡന്‍റ്സ് ഗൈഡന്‍സ് ഫോറം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായാണ് സൗഹൃദ ഇഫ്താര്‍ സംഘടിപ്പിച്ചത്.
സെയ്ദ് റമദാന്‍ നദ് വി റംസാന്‍ സന്ദേശം നല്‍കിയ ചടങ്ങില്‍ സുനില്‍പിള്ള സ്വാഗതവും മോഹന്‍ നൂറനാട് നന്ദിയും പറഞ്ഞു. ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡണ്ട് രാധാകൃഷ്ണപിള്ള ,സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ , ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, ബി.എം.സി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, സോമന്‍ബേബി, ന്യൂ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപാള്‍ ഗോപിനാഥ് ,ഇന്‍ഡ്യന്‍ സ്കൂള്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും മുതിര്‍ന്ന അദ്ധ്യാപകനുമായ ജോണ്‍സണ്‍ ദേവസി, കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ കൊല്ലം, സെക്രട്ടറി അജഗത് ക്യഷ്ണകുമാര്‍ , ഒ.ഐ.സി.സി. പ്രസിഡണ്ട് ബിനു കുന്നന്താനം, ബഹ്റൈന്‍ പ്രതിഭ സെക്രട്ടറി പ്രദീപ് പത്തേരി, ബഹ്റൈന്‍ ഐ.എന്‍.എല്‍. പ്രതിനിധി മൊയ്തീന്‍ കുട്ടി, കെ.എസ്.സി.എ പ്രസിഡണ്ട് പ്രവീണ്‍, ഷെമിലി.പി.ജോണ്‍, സോവിച്ചന്‍ ചെന്നാട്ടുശ്ശേരി, യു.പി.പി നേതാക്കളായ അനില്‍.യു.കെ, ഹരീഷ് നായര്‍, ഡോക്ടര്‍ സുരേഷ് സുബ്രമണ്യം, എന്‍.എസ്.എസ് പ്രതിനിധി സതീഷ്, ലാല്‍കെയേഴ്സ് യു.കെ സാരഥി അനൂപ്, ഐ.സി.ആര്‍.എഫ് പ്രതിനിധി രാജീവന്‍, കെ.സി.എ.മുന്‍പ്രസിഡണ്ട് ജെയിംസ്, സെയ്ദ് ഹനീഫ് , സലാംമമ്പാട്ടുമൂല, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധി ഷൈജു കമ്പ്രത്ത്, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു .
അബ്ബാസ് സേഠ്, ജ്യോതിഷ് പണിക്കര്‍, ജോണ്‍ ബോസ്കോ, എഫ്.എം.ഫൈസല്‍, എബിതോമസ്, ദീപക് മേനോന്‍, എന്നിവര്‍ നേതൃത്വം നല്‍കി. അന്‍വര്‍ ശൂരനാട്, ഫിലിപ്പ്, ജോണ്‍ തരകന്‍, ജോര്‍ജ്ജ്, തോമസ് ഫിലിപ്പ് , അജിജോര്‍ജ്ജ്, മുഹമ്മദലി എന്നിവര്‍ നിയന്ത്രിച്ചു.