മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ വെക്കേഷൻ ബൈബിൾ സ്കൂൾ 2023 സനദിലുള്ള മാർത്തോമ്മാ കോംപ്ലെക്സിൽ 2023 ഏപ്രിൽ 19-ാം തീയതി വൈകിട്ട് 7:30 ന് സെന്റ് : ഗ്രീഗോറിയോസ് ക്നാനായ ഇടവക വികാരി റവ.ഫാ.ജോർജ്ജ് സണ്ണി ഉത്ഘാടനം നിർവഹിച്ചു.
ഇടവക വികാരി റവ.ഡേവിഡ് വർഗ്ഗീസ് ടൈറ്റസ് അദ്ധ്യക്ഷത വഹിച്ച ഉത്ഘാടന യോഗത്തിൽ ഇടവക ആത്മായ ഉപാദ്ധ്യക്ഷൻ ശ്രീ. മാത്യൂസ് ഫിലിപ്പ് പ്രാരംഭ പ്രാർത്ഥന നിർവ്വഹിച്ചു. ഇടവക സെക്രട്ടറി ശ്രീ. ജേക്കബ് ജോർജ്ജ് ( അനോജ് ) വന്നു ചേർന്ന ഏവരേയും സ്വാഗതം ചെയ്തു. ഇടവക സഹവികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി ആശംസയും , വി.ബി.എസ് കൺവീനർ ശ്രീ. സന്തോഷ് കോശി കൃതജ്ഞതയും , സൺഡേ സ്കൂൾ പ്രൈമറി ഹെഡ് ടീച്ചർ ശ്രീമതി. അജി ജോൺസൺ സമാപന പ്രാർത്ഥനയും നിർവഹിച്ചു. ബാംഗ്ലൂർ പ്രിം റോസ് റോഡ് ഇടവക സഹ വികാരി റവ. ജിജോ ഡാനിയേൽ ജോർജ്ജുകുട്ടി ഡയറക്ടറായി പ്രവർത്തിക്കുന്ന വി.ബി.എസിൽ ഏകദേശം 430 കുട്ടികൾ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നു.