മനാമ: അൽ റബീഹ് മെഡിക്കൽ സെന്ററിനുവേണ്ടി ഡോട്ട്സ് മീഡിയയുടെ ബാനറിൽ ഓറ ആർട്സ് സെന്റർ അവതരിപ്പിക്കുന്ന ഈദ് നൈറ്റ് 2023 ഇന്ന് വെള്ളിയാഴ്ച്ച വൈകീട്ട് 7:30ന്ന് ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ അവതരിപ്പിക്കും. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരും സിനിമാ സീരിയൽ താരങ്ങളും പ്രശസ്ത ഡാൻസ് ടീമും പങ്കെടുക്കുന്ന മെഗാ മ്യൂസിക്കൽ ഡാൻസ് കോമഡി ഷോയിൽ മാപ്പിളപ്പാട്ടിന്റെ വാനമ്പാടി കെ എസ് രഹ്‌ന, താജുദ്ധീൻ വടകര, ബെൻസീറ, ഫിറോസ് നാദാപുരം,ചലച്ചിത്ര താരങ്ങളായ പൊന്നമ്മ ബാബു,അനുമോൾ,കലാഭവൻ ജിന്റോ,നസീബ് കലാഭവൻ,ഷഹറീൻഅമാൻ തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
ഗൾഫ് നാടുകളിൽ നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചിട്ടുള്ള മനോജ് മയ്യന്നൂരാണ് ഈ പ്രോഗ്രാം സംവിധാനം ചെയ്യുന്നത്. പ്രോഗ്രാം ടിക്കറ്റുകൾക്കു ബന്ധപ്പെടേണ്ട നമ്പർ: ജേക്കബ് തേക്കുതോട് 37750755, പ്രവീൺ മണികണ്ഠൻ 35631584, വൈഷ്ണവ് ദത്ത് 66623399 തുടങ്ങിയവരുമായി ബന്ധപ്പെടാം.