മനാമ: ഈദ് ദിവസം അസ്കറിൽ ഉള്ള ലേബർ ക്യാമ്പുകളിലും വഴിയോരങ്ങളിലും 300 ൽ അതികം പേർക്ക് ഉച്ച ഭക്ഷണവും വെള്ളവും വിതരണം ചെയ്ത് വേറിട്ട ഈദ് ആഘോഷവുമായി ബഹ്‌റൈൻ റോയൽ വാരിയേഴ്‌സ് ക്ലബ്.
ജെംഷിദ്, ഷാനവാസ്, സലാം,റഷീദ്, പ്രേംജിത്, വിഷ്ണു, നൗഷാദ്, സുറൂർ, വൈശാഖ്, സനൂപ്, അഭിലാഷ്, നിലുഫർ എന്നിവർ പരിപാടിയിൽ നേതൃതം നൽകി. പരിപാടിയിൽ സഹായിച്ച മുഴുവൻ ആളുകൾക്കും , ഷിഫാ അൽ ജസീറ മാനേജ്‌മന്റ് , മാസാലി റെസ്‌റ്റോറന്റ് മാനേജ്‌മന്റ്, എന്നിവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.
ക്ലബ്ബിന്റെ അഞ്ചാം വാര്ഷികത്തോടനുബന്ധിച് ഈ വരുന്ന ഓണത്തിന് ഓണ കിറ്റ് നൽകി വിപുലമായ രീതിയിൽ ആഘോഷിക്കാനും ക്ലബ് അംഗങ്ങൾ തീരുമാനിച്ചതായി ക്ലബ് ഭാരവാഹികൾ അറിയിച്ചു.