മനാമ: ശമ്പളവും ഭക്ഷണവും നിത്യോപയോഗ സാമഗ്രികളുമില്ലാതെ ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്ക് ഈദ് ദിനങ്ങളിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്തു.
ശിഫ അൽ ജസീറയുടെയും അൽ റബീഹിന്റെയും സഹായത്തോടെയായിരുന്നു തൂബ്ലിയിൽ ലേബർ ക്യാമ്പിൽ പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തത്. ടാങ്കർ ലോറിയിൽ കുടിവെള്ളവും എത്തിച്ചു.
ബി.കെ.എസ്.എഫ് രക്ഷാധികാരി ബഷീർ അമ്പലായി, വളന്റിയർ കൺവീനർ അൻവർ കണ്ണൂർ, കാസിം പാടത്തകായിൽ, ലത്തീഫ് മരക്കാട്ട്, മണിക്കുട്ടൻ, സലീം നമ്പ്ര, അൻവർ ശൂരനാട്, വാരിസ് ലത്തീഫ് ആയഞ്ചേരി, ബഷീർ കുമരനെല്ലൂർ, നജീബ് കണ്ണൂർ, മൊയ്തീൻ പയ്യോളി എന്നിവർ നേതൃത്വം നൽകി.