മനാമ: ബഹ്‌റൈനിലെ അടൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായി 2005 ൽ പ്രവർത്തനം ആരംഭിച്ചു 18 വർഷം പിന്നിടുന്ന ഫ്രണ്ട്സ് ഓഫ് അടൂർ ഈ വർഷത്തെ ഈസ്റ്റർ വിഷു ഈദ് മെയ്ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന അടൂർ ഫെസ്റ്റ് 2K23 ഏപ്രിൽ 28 ആം തീയതി വെള്ളിയാഴ്ച സെഗയിലുള്ള KCA ഹാളിൽ വെച്ചു വൈകിട്ട് 5 മണി മുതൽ നടത്തുന്നു
പ്രസ്തുത പ്രോഗ്രാമിലേക്കു കേരള നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറും അടൂർ MLA യുമായ ചിറ്റയം ഗോപകുമാർ MLA മുഖ്യ അതിഥിയായി എത്തും.
കലാസ്വാദകരുടെ മനം കവരുന്ന ഒട്ടനവധി നൃത്തനൃത്യങ്ങൾ, മാജിക് ഷോ, ബഹ്‌റിനിലെ പ്രമുഖ മ്യൂസിക് ബ്രാൻഡായ Unigrad Acoustics ന്‍റെ നേതൃത്യത്തിൽ കാണികളെ ഹരം കൊള്ളിക്കുന്ന ഒരുപിടി നല്ല ഗാനങ്ങളുമായി ഗാന സന്ധ്യ, തുടങ്ങി ഒട്ടനവധി പ്രോഗ്രാമുകൾ വേദിയിൽ അരങ്ങേറുന്നാതാണ്.
തികച്ചും വർണാഭമായ ഈ പ്രോഗ്രാമിലേക്കു ഏവരെയും സന്തോഷപൂർവം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ബിജു കെ മത്തായി, ജനറൽ സെക്രട്ടറി ബിജുമോൻ P Y, പ്രോഗ്രാം ജനറൽ കൺവീനർ അനു കെ വർഗീസ്, പബ്ലിസിറ്റി കൺവീനർ സുഭാഷ് തോമസ് എന്നിവർ അറിയിച്ചു.